രഞ്ജി നിയന്ത്രിച്ച് ചരിത്രം!: ആരാണ് ആ ഓസീസ് അംപയര്‍!

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ അധ്യായം

രഞ്ജി നിയന്ത്രിച്ച് ചരിത്രം!: ആരാണ് ആ ഓസീസ് അംപയര്‍!
dot image

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ അധ്യായം. ഡല്‍ഹി-ഗുജറാത്ത് മത്സരം നിയന്ത്രിച്ചത് ഓസ്ട്രേലിയൻ അംപയർ ബെൻ ട്രെലോർ. രഞ്ജി ട്രോഫി മത്സരങ്ങൾ നിയന്ത്രിക്കുന്ന ആദ്യ വിദേശ അമ്പയറായിരിക്കുകയാണ് ബെന്‍ ട്രൈലോര്‍.

ഈ സീസണിലെ രണ്ട് രഞ്ജി ട്രോഫി മത്സരങ്ങളിലാണ് ട്രെലോർ അംപയറായി എത്തുന്നത്. ബിസിസിഐയും ക്രിക്കറ്റ് ഓസ്ട്രേലിയയും തമ്മിൽ ഒപ്പുവെച്ച പ്രത്യേക അംപയറിംഗ് എക്സ്ചേഞ്ച് പ്രോഗ്രാമിന്‍റെ ഭാഗമായാണ് ഈ നടപടി.

സമാനമായി ഓസ്‌ട്രേലിയന്‍ ആഭ്യന്തര പോരാട്ടമായ ഷെഫീല്‍ഡ് ഷീല്‍ഡ് പോരാട്ടം നിയന്ത്രിക്കാനായി ഇന്ത്യയില്‍ നിന്നു പരാശര്‍ ജോഷിയേയും തിരഞ്ഞെടുത്തിട്ടുണ്ട്. അംപയര്‍മാര്‍ക്ക് വിദേശ പരിചയ സമ്പത്തും അനുഭവ സമ്പത്തും ലഭിക്കുന്നതിനായാണ് ഇരു ക്രിക്കറ്റ് ബോര്‍ഡുകളുടേയും നീക്കം.

30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 20 ലിസ്റ്റ് എ മത്സരങ്ങളിലും 39 ബിഗ് ബാഷ് ലീഗ് പോരാട്ടങ്ങളും നിയന്ത്രിച്ച് പരിചയമുള്ള അംപയറാണ് ബെന്‍ ട്രെലോര്‍. രണ്ട് വനിതാ ഏകദിന മത്സരങ്ങളിലും നാല് വനിതാ ടി20 മത്സരങ്ങളിലും അദ്ദഹം അംപയറായിട്ടുണ്ട്.

പരാശര്‍ ജോഷി ഓസ്‌ട്രേലിയയില്‍ 3 മത്സരങ്ങളിലാണ് അംപയറാകുന്നത്. ഷെഫീല്‍ഡ് ഷീല്‍ഡില്‍ നവംബര്‍ 11 മുതല്‍ 14 വരെ ഗാബയില്‍ നടക്കുന്ന ക്വീന്‍സ്‌ലന്‍ഡ്- ടാസ്മാനിയ പോരാട്ടമാണ് പരാശര്‍ ആദ്യം നിയന്ത്രിക്കുക. ഇതേ വേദിയില്‍ വച്ച് നടക്കുന്ന ഏകദിന കപ്പിലെ ഒരു മത്സരത്തിലും അദ്ദേഹം അംപയറാകും. ഷെഫീല്‍ഡ് പോരില്‍ നവംബര്‍ 22 മുതല്‍ 25 വരെ സിഡ്‌നി ഗ്രൗണ്ടില്‍ ന്യൂ സൗത്ത് വെയ്ല്‍സ്- ക്വീന്‍സ്‌ലന്‍ഡ് മത്സരവും പരാശര്‍ നിയന്ത്രിക്കും.

content highlights: australian umpire history officiating ranji trophy match

dot image
To advertise here,contact us
dot image