

എഐ ഇല്ലാതെ ഇന്ന് ഒരാളുടെ ജീവിതവും മുന്നോട്ടുപോകില്ലെന്ന് സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് ഡേറ്റിങുമായി ബന്ധപ്പെട്ട് നടന്ന ഒരു സർവേയിൽ ചെറുതായെങ്കിലും അമ്പരപ്പിക്കുന്ന ഒരു ഫലം ലഭിച്ചിരിക്കുന്നത്. സിംഗിൾസിന്റെ ചിന്താഗതിയാണ് ഈ സർവേയുടെ പ്രധാന ചർച്ചാവിഷയം. happn എന്ന ഡേറ്റിങ് ആപ്ലിക്കേഷൻ റിപ്പോർട്ട് ചെയ്ത ഡേറ്റിങ് ട്രൻഡിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
'AI സിറ്റുവേഷൻഷിപ്പ്: AI ആസ് ദി ഇമോഷണൽ സൈഡ്കിക്ക്, നോട്ട് റീപ്ലേസ്‌മെന്റ്' എന്നാണ് റിപ്പോർട്ടിൽ പറയുന്നത് 54 ശതമാനം സിംഗിൾസിനും തങ്ങളുടെ പങ്കാളി അല്ലെങ്കിൽ ക്രഷ് AIയുമായി ഒരു വൈകാരിക ബന്ധം കെട്ടിപ്പടുക്കുന്നതിൽ പ്രശ്‌നമേയില്ലെന്നാണ്. ഇന്ന് ഡിജിറ്റൽ കമ്പാനിയൻഷിപ്പ് സർവസാധാരണമാണെന്ന അഭിപ്രായമാണ് പലർക്കുമുള്ളതത്രേ. ഇന്ത്യയില്‍ നിന്നുള്ള 2000ത്തോളം ഉപയോക്താക്കളില്‍ നിന്നുള്ള പ്രതികരണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ ഡാറ്റ തയ്യാറാക്കിയിരിക്കുന്നത്.
അതേസമയം 41 ശതമാനം പേർക്ക് ഈ വൈകാരിക ബന്ധം അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും സർവേ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ആൽഗൊരിതങ്ങളെ വഴികാട്ടിയായും നിർദേശം നൽകാനുള്ള ഉപകരണമായെല്ലാം പരിഗണിക്കാം എന്നാൽ യഥാർത്ഥ കെമിസ്ട്രി മനുഷ്യർമാർക്കിടയിലെ ഉള്ളുവെന്നാണ് ഈ വിഭാഗം പറയുന്നത്. നിലവിൽ ഓൺലൈൻ ഡേറ്റിങ് വേൾഡിനെ ആശ്രയിക്കുന്ന നിരവധി പേരുണ്ട്. ടെക്‌നോളജി വളരുന്നതിന് അനുസരിച്ച് AI ചാറ്റ്‌ബോട്ടുകളോടുള്ള മനുഷ്യരുടെ അടുപ്പവും കൂടി വരികയാണ്. Joi AI എന്ന ചാറ്റ്‌ബോട്ട് നടത്തിയ സർവേയിൽ 83 ശതമാനത്തോളം GenZകളും AIയുമായി ആഴത്തിൽ ബന്ധമുണ്ടാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നവരാണെന്നാണ്.
മികച്ച ഒരു ബന്ധം സ്ഥാപിക്കാൻ കഴിയാതെ തളർന്ന് പോകുന്ന സാഹചര്യത്തിലാണ് മനുഷ്യർ AIയുമായി അടുക്കാന്‍ കാരണമാകുന്നതെന്നാണ് റിലേഷൻഷിപ്പ് കോച്ചായ പ്രഥിക്ക് ജെയിൻ വിലയിരുത്തുന്നത്. AIയുടെ വളർച്ച റൊമാന്റിക്ക് ബന്ധങ്ങൾ അന്വേഷിക്കുന്ന ആളുകൾക്കിടയിൽ പ്രത്യേക ഒരു സ്‌പേസ് തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മിക്ക AI ആൽഗോരിതവും ഒരു വ്യക്തിയുടെ ആവശ്യമനുസരിച്ച് പ്രതികരിക്കാനുള്ള കഴിവുമായാണ് നിർമിക്കപ്പെടുന്നത്.
Content Highlights: 54% singles are okay with their crush having emotional bond with AI