'ബെംഗളൂരുവില്‍ ഡെപ്പോസിറ്റ് നല്‍കിയ പണവുമായി വീട്ടുടമകള്‍ മുങ്ങുന്നു'; വൈറലായി റെഡിറ്റ് പോസ്റ്റ്

പോസ്റ്റിന് താഴെ ബെംഗളൂരുവില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ നേരിടുന്ന സാമ്പത്തിക ചൂഷണവും ബുദ്ധിമുട്ടുകളും നിരവധിപേര്‍ പങ്കുവെച്ചു

'ബെംഗളൂരുവില്‍ ഡെപ്പോസിറ്റ് നല്‍കിയ പണവുമായി വീട്ടുടമകള്‍ മുങ്ങുന്നു'; വൈറലായി റെഡിറ്റ് പോസ്റ്റ്
dot image

ബെംഗളൂരുവില്‍ വാടക വീടുകളുടെ ഉടമകള്‍ താമസക്കാര്‍ നല്‍കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് പണവുമായി അപ്രത്യക്ഷമാകുന്നുവെന്ന് പരാതി. റെഡിറ്റ് പോസ്റ്റിലൂടെ ഒരു ഉപയോക്താവ് പങ്കുവെച്ച അനുഭവത്തിന് പിന്നാലെയാണ് നിരവധി പേർ സമാനമായ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയത്. ബിടിഎം ലേഔട്ടിലെ ഒരു ഫ്‌ലാറ്റ് ഒഴിപ്പിച്ച ശേഷം ഉടമസ്ഥന്‍ സെക്യൂരിറ്റി ഡെപ്പോസിറ്റുമായി മുങ്ങുകയായിരുന്നുവെന്നാണ് പോസ്റ്റില്‍ പറയുന്നത്. നിരവധി തവണ അദ്ദേഹവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ ഉള്ളടക്കം

'ബാംഗ്ലൂര്‍ സ്‌കാം' എന്ന പേരില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഉടമയ്ക്ക് വാടകക്കാർ പണം തിരികെ ചോദിച്ചുകൊണ്ടുള്ള മെസേജിന്റെ സ്‌ക്രീന്‍ ഷോട്ടും പങ്കുവച്ചിട്ടുണ്ട്. ബെംഗ്ലൂരിലെ ബിടിഎം ലേഔട്ടിലുള്ള ഒരു ഫ്‌ലാറ്റിലാണ് താന്‍ താമസിച്ചിരുന്നതെന്നും കൃത്യമായ നോട്ടീസും കൈമാറ്റവും കഴിഞ്ഞ് താന്‍ അടുത്തിടെ ആ ഫ്‌ലാറ്റ് ഒഴിയുകയായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

വാടക കരാര്‍ പ്രകാരം, ഉടമ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നല്‍കേണ്ടതായിരുന്നു. എന്നാല്‍ ഫ്‌ലാറ്റ് ഒഴിഞ്ഞതിനുശേഷം, ഉടമയായ ചൈതന്യ തന്റെ ഫോണ്‍ കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും മറുപടി നല്‍കുന്നത് നിര്‍ത്തിയെന്നും പണം തിരികെ നല്‍കാതെയോ വിശദീകരണം നല്‍കാതെയോ അവര്‍ അപ്രത്യക്ഷനായെന്നുമാണ് ആരോപണം.

Bangalore Scam #karnatakapolice
byu/HeyJosan inbangalorerentals

'ഇത് വെറുമൊരു ഒറ്റപ്പെട്ട സംഭവമല്ല. ബാംഗ്ലൂരിലെ പല വാടകക്കാരും സമാനമായ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഉടമകള്‍ വീട്ടില്‍ വാടകയ്ക്ക് താമസിച്ചവര്‍ പോയതിനുശേഷം നിക്ഷേപം തിരികെ നല്‍കാതെ ചൂഷണം ചെയ്യുന്ന സാഹചര്യമുണ്ട്. അത്തരം നടപടികള്‍ അധാര്‍മ്മികവും വഞ്ചനയും വിശ്വാസലംഘനവുമാണ്. ബാംഗ്ലൂര്‍ പൊലീസും കര്‍ണാടക പൊലീസും ചൈതന്യയ്ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും എന്റെ ശരിയായ നിക്ഷേപം തിരിച്ചുപിടിക്കാന്‍ സഹായിക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ആവശ്യമെങ്കില്‍ വാടക കരാര്‍, ചാറ്റ്/കോള്‍ രേഖകള്‍, നിക്ഷേപ ഇടപാടിന്റെ ബാങ്ക് വിശദാംശങ്ങള്‍ എന്നിവയുടെ തെളിവ് നല്‍കാനും ഞാന്‍ തയ്യാറാണ്.' പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന് താഴെ ബെംഗളൂരുവില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ നേരിടുന്ന സാമ്പത്തിക ചൂഷണവും ബുദ്ധിമുട്ടുകളും നിരവധിപേര്‍ പങ്കുവെച്ചു. 'ഇത് ഇന്ത്യയില്‍ പലയിടങ്ങളിലും പതിവായി നടക്കുന്നതാണെന്ന് തോന്നുന്നു. നിങ്ങള്‍ 90,000 നല്‍കിയാല്‍, അവര്‍ 10-20,000 വരെ കുറയ്ക്കാനുള്ള വഴികള്‍ കണ്ടെത്തും.' പോസ്റ്റിന് താഴെ ഒരാള്‍ പറഞ്ഞു. ഈ തട്ടിപ്പ് ബാംഗ്ലൂരില്‍ അവസാനിപ്പിക്കേണ്ടതുണ്ട്. എന്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടുടമസ്ഥര്‍ 3 മാസത്തെ 'സുരക്ഷ' ഡെപ്പോസിറ്റ് ചോദിക്കുന്നത് ? 15,000 രൂപയുടെ മുറി വാടകയ്ക്കെടുക്കാന്‍, 45,000 രൂപയുടെ സെക്യൂരിറ്റി ആവശ്യപ്പെടുന്നുണ്ടോ? മറ്റൊരാള്‍ ചോദിച്ചു. തനിക്ക് 50,000 രൂപയുടെ തട്ടിപ്പ് നടന്നു, ഡെപ്പോസിറ്റ് ഇല്ലാതെ ഒരിക്കലും താക്കോല്‍ തിരികെ നല്‍കരുതെന്ന് മറ്റൊരാള്‍ പറയുന്നു.

Content Highlights- 'Homeowners in Bengaluru are drowning with their deposits' Reddit post goes viral

dot image
To advertise here,contact us
dot image