ബെര്‍ണബ്യൂവില്‍ എല്‍ ക്ലാസിക്കോ പോരാട്ടം; ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് ഇന്ന് ബാഴ്‌സലോണയ്ക്കെതിരെ

ചിരവൈരികൾ നേർ‌ക്കുനേർ എത്തുമ്പോൾ പോരാട്ടം കടുക്കുമെന്ന് തന്നെ ഉറപ്പിക്കാം

ബെര്‍ണബ്യൂവില്‍ എല്‍ ക്ലാസിക്കോ പോരാട്ടം; ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് ഇന്ന് ബാഴ്‌സലോണയ്ക്കെതിരെ
dot image

സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഇന്ന് ഓരോ പുല്‍നാമ്പിലും തീപടരും. ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന എല്‍ ക്ലാസിക്കോ പോരാട്ടം ഇന്ന് നടക്കും. ലാ ലിഗയില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും ഏറ്റുമുട്ടുകയാണ്. ഇന്ത്യന്‍ സമയം 8.45നാണ് കിക്കോഫ്.

നിലവിൽ ലാലിഗ പട്ടികയിലും ഇരുവരുടെയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഒമ്പത് മത്സരങ്ങൾ വീതം കളിച്ചപ്പോൾ 24 പോയിന്റുമായി റയൽ ഒന്നാമതും 22 പോയിന്റുമായി ബാഴ്‌സ രണ്ടാമതുമാണ്.

ചിരവൈരികൾ നേർ‌ക്കുനേർ എത്തുമ്പോൾ പോരാട്ടം കടുക്കുമെന്ന് തന്നെ ഉറപ്പിക്കാം. കളത്തിലിറങ്ങും മുൻപേ എൽ ക്ലാസിക്കോ ഇതിനോടകം തന്നെ ആവേശ കൊടുമുടിയിലെത്തിക്കഴിഞ്ഞു. ബാഴ്സയുടെ കൗമാര താരം ലാമിൻ യമാലിന്റെ പ്രസ്താവനകൾ റയൽ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. അവർ മത്സരം മോഷ്ടിക്കും, എന്നിട്ട് അവർ തന്നെ പരാതി നൽകുമെന്നുമാണ് യമാൽ പറഞ്ഞത്.

കഴിഞ്ഞ എൽ ക്ലാസിക്കോ പോരാട്ടത്തിൽ സാന്റിയാഗോ ബെർണബ്യൂവിൽ റയലിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ചതിനെ കുറിച്ചും യമാൽ ആത്മവിശ്വാസത്തോടെ സംസാരിച്ചു. വരും എൽ ക്ലാസിക്കോയിലും ബാഴ്‌സയുടെ ആധിപത്യം തുടരുമെന്ന് യമാൽ വ്യക്തമാക്കിയതോടെ എൽ ക്ലാസിക്കോ പോരാട്ടത്തിന് ചൂടേറിയിരിക്കുകയാണ്. യമാലിന് റയൽ സ്വന്തം തട്ടകത്തിലിട്ട് മറുപടി നൽകുമോയെന്നും ബാഴ്സ വിജയക്കുതിപ്പ് തുടരുമോയെന്നും കാത്തിരിക്കാം.

Content Highlights: La liga: Real Madrid vs Barcelona, El Classico match Today

dot image
To advertise here,contact us
dot image