ഒരു പിടി ബദാം കഴിച്ചുകൊണ്ട് കൊളസ്‌ട്രോള്‍ കുറയ്ക്കാം; ബദാം എപ്പോള്‍ എങ്ങനെ കഴിക്കണം

വിറ്റാമിന്‍ ഇ, പ്രോട്ടീന്‍, ഫൈബര്‍, മഗ്നീഷ്യം, മാംഗനീസ് എന്നിവയുള്‍പ്പെടെ പല അവശ്യ പോഷകങ്ങളാലും സമ്പന്നമാണ് ബദാം

ഒരു പിടി ബദാം കഴിച്ചുകൊണ്ട് കൊളസ്‌ട്രോള്‍ കുറയ്ക്കാം; ബദാം എപ്പോള്‍ എങ്ങനെ കഴിക്കണം
dot image

ക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ (LDL കൊളസ്‌ട്രോള്‍) അളവ് കൂടുന്നത് ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടുന്നതിനും രക്തയോട്ടം നിയന്ത്രിക്കുന്നതിനും ഹൃദ്‌രോഗം, പക്ഷാഘാതം മറ്റ് ഹൃദയ സംബന്ധമായ തകരാറുകള്‍ എന്നിവ ഉണ്ടാകുന്നതിനും കാരണമാകും. അതേസമയം നല്ല കൊളസ്‌ട്രോള്‍ (HDLകൊളസ്‌ട്രോള്‍)ന്റെ അളവ് കുറയുന്നത് രക്തപ്രവാഹത്തില്‍നിന്ന് കൊളസ്‌ട്രോള്‍ നീക്കം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തും. അതുകൊണ്ട് ഈ രണ്ട് തരത്തിലുള്ള കൊളസ്‌ട്രോളിന്റെ അളവും നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ആരോഗ്യകരവും സമീകൃതവുമായ ആഹാരം കഴിക്കുന്നത്. ബദാം ഹൃദയത്തിന്റെ ആരോഗ്യത്തിന് പേരുകേട്ടതാണ്. വിറ്റാമിന്‍ ഇ, പ്രോട്ടീന്‍, ഫൈബര്‍, മഗ്നീഷ്യം, മാംഗനീസ് എന്നിവയുള്‍പ്പെടെ പല അവശ്യ പോഷകങ്ങളാലും സമ്പന്നമാണ് ബദാം. കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ബദാമിന്റെ പങ്ക് വളരെ വലുതാണ്. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനേക്കാള്‍ ഒരു പിടി ബദാം കഴിക്കുന്നത് കൊളസ്‌ട്രോളിനെ തടയാന്‍ സഹായിക്കും.

ബദാമില്‍ കൊഴുപ്പ് കൂടുതലാണെന്നും അത് കൊളസ്‌ട്രോള്‍ അളവ് വര്‍ദ്ധിപ്പിക്കുമെന്നും പറയുന്നതിലെ വാസ്തവം

ബദാമില്‍ കൊഴുപ്പ് കൂടുതലാണെന്നും അത് കൊളസ്‌ട്രോള്‍ അളവ് വര്‍ദ്ധിപ്പിക്കുമെന്നും പലര്‍ക്കും തെറ്റിദ്ധാരണയുണ്ട്. വാസ്തവത്തില്‍ ബദാം കൊളസ്‌ട്രോള്‍ ഇല്ലാത്ത സസ്യാഹാര കൊഴുപ്പിന്റെ ഉറവിടമാണ്. ഇവയില്‍ ആരോഗ്യകരമായ കൊഴുപ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്.

ബദാമില്‍ മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. അവ ഹൃദയാരോഗ്യത്തിനെ സഹായിക്കുന്ന കൊഴുപ്പുകളാണ്. ഇത് രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

  • ബദാമില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യും.
  • ബദാമില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ ഓക്‌സിഡേറ്റീവ് നാശത്തില്‍നിന്നും സംരക്ഷിക്കാന്‍ സഹായിക്കും
  • ബദാം പതിവായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് മെച്ചപ്പെടുത്താന്‍ സഹായിക്കും. കാരണം അതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന്റെ അളവ് രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെ സഹായിക്കും.
  • ബദാമിന്റെ പോഷകങ്ങള്‍ ശരീരത്തിലെ നീര്‍വീക്കം കുറയ്ക്കാന്‍ സഹായിക്കും

ബദാം എത്ര കഴിക്കാം, എങ്ങനെ കഴിക്കാം

മുതിര്‍ന്നവര്‍ക്ക് ഒരുപിടി ബദാം അതായത് ഏകദേശം 23-25 എണ്ണം ദിവസവും കഴിക്കാം. ഒരേസമയം കഴിക്കുന്നതിന് പകരം ഒരു ദിവസം പല പ്രാവശ്യമായി കഴിക്കാവുന്നതാണ്. ബദാം കുതിര്‍ത്ത് കഴിക്കുന്നത് നല്ലതാണെങ്കിലും കുതിര്‍ക്കുന്നത് ബദാമിലെ പോഷകങ്ങളുടെ അളവിനെ കുറയ്ക്കും. തൊലിയോടൊപ്പം കഴിക്കുന്നതാണ് കൂടുതല്‍ ഉത്തമം. കാരണം ഒരുപിടിയില്‍നിന്ന് ഏകദേശം 6 ഗ്രാം പ്രോട്ടീന്‍ ലഭിക്കും.

Content Highlights :You can lower cholesterol by eating a handful of almonds

dot image
To advertise here,contact us
dot image