വീടൊഴിയണമെങ്കില്‍ 3.5ലക്ഷം നല്‍കണമെന്ന് വാടകക്കാരന്‍; വാടക കൊടുക്കാതായിട്ട് 1 വര്‍ഷം; ത്രിശങ്കുവില്‍ വീട്ടുടമ

എന്റെ പ്രോപ്പര്‍ട്ടിയില്‍ നിന്ന് ഒഴിയണമെങ്കില്‍ ഞാന്‍ പണം നല്‍കണമെന്ന് പറയുന്നതും എനിക്ക് അംഗീകരിക്കാനാവുന്നില്ല.

വീടൊഴിയണമെങ്കില്‍ 3.5ലക്ഷം നല്‍കണമെന്ന് വാടകക്കാരന്‍; വാടക കൊടുക്കാതായിട്ട് 1 വര്‍ഷം; ത്രിശങ്കുവില്‍ വീട്ടുടമ
dot image

ബെംഗളുരുവിലെ വര്‍ധിച്ച വാടകയും വാടകവീടിന് നല്‍കേണ്ടി വരുന്ന ലക്ഷങ്ങളുടെ അഡ്വാന്‍സും എന്നും ചര്‍ച്ചയാകാറുള്ളതാണ്. പക്ഷെ ഇത്തവണ സംഗതി അല്പം വ്യത്യസ്തമാണ്. വാടക വീട് ഒഴിയണമെങ്കില്‍ തനിക്ക് 3.5 ലക്ഷം രൂപ നല്‍കണമെന്ന് വാടകക്കാരന്‍ വീട്ടുടമയോട് ആവശ്യപ്പെട്ടതാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ചാവിഷയം. കഴിഞ്ഞ ഒരു വര്‍ഷമായി വാടകക്കാരന്‍ വാടകയും തന്നിട്ടില്ലെന്ന് വീട്ടുടമ റെഡ്ഡിറ്റില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.

ഉടമ റെഡ്ഡിറ്റില്‍ പങ്കുവച്ച പോസ്റ്റ്

'ഒരു വാടകക്കാരനുമായി ബന്ധപ്പെട്ട് അല്പം ചെറുതല്ലാത്ത ഒരു പ്രശ്‌നത്തിലാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ വാടക നല്‍കിയിട്ടില്ല. ഇക്കാര്യം ഇതിനകം തന്നെ കോടതിയിലെത്തിയിട്ടുണ്ട്. പക്ഷെ ഹിയറിങ്ങിന് പലപ്പോഴും വാടകക്കാരന്‍ ഹാജരാകാതെ കേസ് നീട്ടിക്കൊണ്ടുപോവുകയാണ്. തനിക്ക് തരാനുള്ള പണം തരുന്നതിന് പകരം 3.5 ലക്ഷം രൂപ തന്നാല്‍ വീടൊഴിയാം എന്നാണ് അയാള്‍ ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിന്റെ പിന്നാലെ നടന്ന് ഒരുപാട് സമയം നഷ്ടപ്പെട്ടു. ഒരു വര്‍ഷത്തെ വാടകയും നഷ്ടപ്പെട്ടു. എനിക്ക് ഞാനാകെ പെട്ടതുപോലെയാണ് തോന്നുന്നത്. എന്റെ പ്രോപ്പര്‍ട്ടിയില്‍ നിന്ന് ഒഴിയണമെങ്കില്‍ ഞാന്‍ പണം നല്‍കണമെന്ന് പറയുന്നതും എനിക്ക് അംഗീകരിക്കാനാവുന്നില്ല. എനിക്കയാളെ നിയമപരമായി ഒഴിപ്പിക്കണമെന്നുണ്ട്, പക്ഷെ അയാള്‍ക്ക് പണം നല്‍കാനും പറ്റില്ല.' പോസ്റ്റില്‍ വീട്ടുടമ പറയുന്നു.

പ്രശ്‌നത്തില്‍ പോംവഴി ആരാഞ്ഞുകൊണ്ടാണ് ഇയാള്‍ റെഡ്ഡിറ്റില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. പൊലീസിനെ വിളിച്ച് ഇയാളെ പുറത്താക്കാനാണ് പലരും പോസ്റ്റിന് കീഴെ നിര്‍ദേശിക്കുന്നത്. വാടക തരാതെ ഒരു വര്‍ഷം അയാളെ താമസിപ്പിക്കരുതായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. എന്നാല്‍ സംഗതി കോടതിയിലെത്തിയ സ്ഥിതിക്ക് ഇനി മറ്റൊന്നും ചെയ്ത് നിയമപ്രശ്‌നങ്ങളില്‍ ചെന്നുചാടരുതെന്നും ചില അഭിഭാഷകര്‍ നിര്‍ദേശിക്കുന്നുണ്ട്.

Content Highlights:  tenant demanded ₹3.5 lakh to vacate 

dot image
To advertise here,contact us
dot image