സഹോദരിയുമായുള്ള പ്രണയത്തില്‍ നിന്ന് പിന്മാറി; ഭര്‍തൃസഹോദരൻ്റെ സ്വകാര്യ ഭാഗം മുറിച്ചു മാറ്റി യുവതി

പ്രതിയാരാണെന്ന് തുടക്കത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും വിശദമായ അന്വേഷണത്തിലൂടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്

സഹോദരിയുമായുള്ള പ്രണയത്തില്‍ നിന്ന് പിന്മാറി; ഭര്‍തൃസഹോദരൻ്റെ സ്വകാര്യ ഭാഗം മുറിച്ചു മാറ്റി യുവതി
dot image

പകയുടെയും വൈരാഗ്യത്തിന്റെയും പേരില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ വാര്‍ത്തകള്‍ ദിവസേന നമ്മള്‍ കേള്‍ക്കാറുണ്ട്. ചില വാര്‍ത്തകള്‍ കേട്ടാല്‍ നമ്മള്‍ അറിയാതെ മൂക്കത്ത് വിരല്‍ വെച്ചു പോകും. സഹോദരൻ്റെ ഭാര്യയില്‍ നിന്ന് ഒരു യുവാവിന് നേരിടേണ്ടി വന്ന അതിക്രൂരമായ ആക്രമണത്തിൻ്റെ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സഹോദരിയുമായുള്ള പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് ഭര്‍തൃസഹോദരന്റെ സ്വകാര്യ ഭാഗം യുവതി മുറിച്ച് മാറ്റുകയായിരുന്നു. പ്രതിയാരാണെന്ന് തുടക്കത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും വിശദമായ അന്വേഷണത്തിലൂടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്.

സംഭവം ഇങ്ങനെ

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. 20 കാരനായ ഉമേഷിനാണ് സഹോദരന്റെ ഭാര്യയില്‍ നിന്ന് ഈ ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്.

ഒക്ടോബര്‍ 16 രാത്രിയോടെയാണ് സംഭവമുണ്ടാവുന്നത്. രാത്രിയില്‍ ഉമേഷിന്റെ മുറിയില്‍ നിന്നുണ്ടായ കരച്ചില്‍ കേട്ടാണ് ബന്ധുക്കള്‍ ഉണരുന്നത്. മുറിക്കുള്ളില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഉമേഷിനെ കണ്ട ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഒന്നര മണിക്കൂറോളം നീണ്ട് നിന്ന ശസ്ത്രക്രിയക്ക് പിന്നാലെ ഉമേഷ് അപകടനില തരണം ചെയ്തു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് മാത്രം ആര്‍ക്കും ഒരറിവും ഉണ്ടായിരുന്നില്ല.

സംഭവത്തില്‍ ഉമേഷിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടക്കത്തില്‍ ആരാണെന്ന് കണ്ടെത്താന്‍ പൊലീസ് ബുദ്ധിമുട്ടിയെങ്കിലും പിന്നീട് ചോദ്യം ചെയ്യലിലൂടെ ഉമേഷിന്റെ സഹോദരന്റെ ഭാര്യയായ മഞ്ജുവിലേക്ക് അന്വേഷണം തിരിയുകയായിരുന്നു. ഉമേഷിന്റെ സഹോദരനായ ഉദയ്‌യാണ്‌ മഞ്ജു വിവാഹം കഴിക്കുന്നത്. പിന്നാലെയാണ് ക്രൂരകൃത്യത്തിന് ആധാരമായ സംഭവങ്ങൾ ആരംഭിക്കുന്നത്. ഇവരുടെ വിവാഹത്തിന് ശേഷം മഞ്ജുവിൻ്റെ സഹോദരിയും ഉമേഷും തമ്മില്‍ പ്രണയത്തിലാവുകയായിരുന്നു. പതിയെ ഇരുവരും തമ്മിലുള്ള ബന്ധം വളരുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ വിവരം അറിഞ്ഞതോടെ ഉമേഷിന്റെ കുടുംബം വിവാഹത്തെ എതിര്‍ത്തു. അടുത്ത ബന്ധത്തില്‍ നിന്ന് വിവാഹം വേണ്ടായെന്നായിരുന്നു കുടുംബത്തിന്റെ തീരുമാനം. പിന്നാലെ ഉമേഷും ബന്ധത്തില്‍ നിന്ന് പിന്മാറി. ഇതിന് പിന്നില്‍ ഉമേഷിന് മറ്റൊരു യുവതിയുമായുള്ള ബന്ധവും ഒരു കാരണമായി.

ഈ പിന്മാറ്റം മഞ്ജുവിന്റെ സഹോദരിക്ക് മനസ് കൊണ്ട് അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. വിഷാദത്തിലേക്ക് പോയ സഹോദരിയുടെ അവസ്ഥ കണ്ട മഞ്ജു പ്രതികാരത്തിനൊരുങ്ങി. പിന്നാലെ വീട്ടില്‍ എല്ലാവരും ഉറങ്ങിയ സമയം നോക്കി അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് വന്ന് ഉമേഷിന്റെ സ്വകാര്യ ഭാഗം മുറിച്ച് മാറ്റുകയായിരുന്നു. ഇരുട്ടായതിനാല്‍ ആരാണ് കൃത്യത്തിന് പിന്നിലെന്ന് മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ചോദ്യം ചെയ്യലിന് പിന്നാലെ സ്ഥലം വിട്ട മഞ്ജുവിനായുള്ള തിരച്ചില്‍ നടന്നു വരികയാണ്. അതേസമയം, ഉമേഷിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ വീണ്ടെടുക്കാന്‍ ഏഴ് മാസത്തോളം വിശ്രമം ആവശ്യമുണ്ടെന്നും ഡോക്ടര്‍ അറിയിച്ചു.

Content Highlights- Woman cuts off brother-in-law's private parts after falling out of love with sister

dot image
To advertise here,contact us
dot image