പൊലീസിനെ തേടിയെത്തി നായ, കൂട്ടികൊണ്ട് പോയത് വീണ് പരിക്കേറ്റ് കിടന്ന ഉടമയ്ക്കടുത്തേക്ക്; വീഡിയോ കാണാം

വീഡിയോയില്‍ നായയാണ് നിങ്ങളെ കണ്ടെത്താന്‍ ഞങ്ങളെ സഹായിച്ചതെന്ന് ഓഫീസര്‍ ഉടമയോട് പറയുന്നതായി കാണാം

പൊലീസിനെ തേടിയെത്തി നായ, കൂട്ടികൊണ്ട് പോയത് വീണ് പരിക്കേറ്റ് കിടന്ന ഉടമയ്ക്കടുത്തേക്ക്; വീഡിയോ കാണാം
dot image

ലോകത്തിലെ ഏറ്റവും നന്ദിയുള്ള മൃഗമായാണ് നായകള്‍ അറിയപ്പെടുന്നത്. മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്തെന്ന പേര് അവര്‍ക്ക് വെറുതെ ലഭിച്ചതല്ല. യജമാനനോട് വിശ്വസ്ത കാട്ടിയ നിരവധി നായകളുടെ കഥകള്‍ അതിന് പിന്നിലുണ്ട്. അത്തരത്തില്‍ പരിക്കേറ്റ് കിടന്ന പ്രായമായ തന്റെ ഉടമയ്ക്ക് രക്ഷകനായി മാറിയ ഒരു നായയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഫ്ലോറിഡയിലാണ് സംഭവം നടക്കുന്നത്. വീഡിയോയുടെ തുടക്കം ഒരു പൊലീസ് ഓഫീസര്‍ ഒരു പ്രായമായ ആളുമായി സംസാരിക്കുന്നതായി കാണാം. തന്റെ ഭാര്യയെ കാണാനില്ലെന്നും നായയെ കൂട്ടി നടത്തതിന് ഇറങ്ങിയതായിരുന്നുവെന്നും ഇയാള്‍ പൊലീസ് ഓഫീസറിനോട് വെളിപ്പെടുത്തുന്നു. പിന്നാലെ തിരച്ചിലിന് ഇറങ്ങുന്ന പൊലീസ് ഓഫീസറുടെ കാറിന് സമീപത്തേക്ക് നായ നടന്നു നീങ്ങുന്നതായി കാണാം. സംശയം തോന്നിയ പൊലീസ് ഓഫീസര്‍ വണ്ടി നിര്‍ത്തുകയും നായക്കൊപ്പം നടന്നു നീങ്ങുകയും ചെയ്യുന്നുണ്ട്. പിന്നാലെ നിലത്ത് വീണ് കിടക്കുന്ന ഉടമയെ പൊലീസ് കണ്ടെത്തുന്നു. ഇവര്‍ ഒരുപക്ഷെ എവിടെയങ്കിലും തട്ടി വീണതാവാമെന്നാണ് പൊലീസ് നിഗമനം. വീഡിയോയില്‍ നായയാണ് നിങ്ങളെ കണ്ടെത്താന്‍ ഞങ്ങളെ സഹായിച്ചതെന്ന് ഓഫീസര്‍ ഉടമയോട് പറയുന്നുണ്ട്. ഇത് കേട്ട് വളരെ സന്തോഷത്തോടെയുള്ള ഉടമ നായയെ ചേർത്ത് പിടിക്കുന്നു. തന്റെ പേരകുട്ടിയുടെ നായയാണ് ഇതെന്നും എന്നിട്ടും അവന്‍ തന്നെ രക്ഷിക്കാന്‍ സഹായിച്ചെന്നും ഉടമ പറയുന്നു.

നിരവധിപേരാണ് വീഡിയോയിക്ക് പ്രതികരണവുമായി രംഗത്തെത്തിയത്. പലരും നായകളുടെ നന്ദിയെ പറ്റിയും സ്‌നേഹത്തെ പറ്റിയും കമന്റ് സെക്ഷനില്‍ വാചാലരാകുന്നു. ചിലപ്പോള്‍ വീരന്മാര്‍ നാല് കാലുകളുമായി നമുക്ക് മുന്നിലേക്ക് വരുന്നു എന്ന ക്യാപ്ഷനോടെ ഒകലൂസ കൗണ്ടി ഷെരീഫ് ഓഫീസാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചു കഴിഞ്ഞു.

Content Highlights- Police find dog, take it to owner who fell and injured himself; watch video

dot image
To advertise here,contact us
dot image