പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി പ്രവാസി കുവൈത്തിൽ അന്തരിച്ചു

പത്തനംതിട്ട റാന്നി സ്വദേശി എബ്രഹാം ഫിലിപ്പ് ആണ് അന്തരിച്ചത്

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി പ്രവാസി കുവൈത്തിൽ അന്തരിച്ചു
dot image

കുവൈത്തിൽ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി പ്രവാസി അന്തരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി എബ്രഹാം ഫിലിപ്പ് ആണ് അന്തരിച്ചത്. കഴിഞ്ഞ ഒന്നര മാസമായി രോഗബാധിതനായി അദാൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു എബ്രാഹം ഫിലിപ്പ്. കുവൈത്ത് ജഹറ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ഷൈല എബ്രഹാം ആണ് ഭാര്യ. കുവൈത്തിൽ പൊതുദർശന ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സംസ്കാരത്തിനായി നാട്ടിലേക്ക് കൊണ്ടുപോകും. മക്കൾ: സ്റ്റെഫിൻ (കാനഡ), എലീന.

Content Highlights: Malayali expatriate who was undergoing treatment for a stroke passed away in Kuwait

dot image
To advertise here,contact us
dot image