പഞ്ച് കുട്ടിക്കുരങ്ങന് ഇനി കൂട്ടായി 20 പാവകൾ കൂടി; വൈറലായി IKEA-യുടെ സ്നേഹസമ്മാനം

ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ ഈ കുട്ടിക്കുരങ്ങന്റെ അവസ്ഥ കണ്ടറിഞ്ഞ് പ്രമുഖ ഫർണിച്ചർ കമ്പനിയായ ഐകിയ (IKEA) ഇപ്പോൾ സഹായവുമായി എത്തിയിരിക്കുകയാണ്

പഞ്ച് കുട്ടിക്കുരങ്ങന് ഇനി കൂട്ടായി 20 പാവകൾ കൂടി; വൈറലായി IKEA-യുടെ സ്നേഹസമ്മാനം
dot image

അമ്മ ഉപേക്ഷിച്ചതിനെത്തുടർന്ന് ഒരു പാവക്കുട്ടിയെ കെട്ടിപ്പിടിച്ചു കഴിയുന്ന 'പഞ്ച്' എന്ന കുട്ടിക്കുരങ്ങന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ ഈ കുട്ടിക്കുരങ്ങന്റെ അവസ്ഥ കണ്ടറിഞ്ഞ് പ്രമുഖ ഫർണിച്ചർ കമ്പനിയായ ഐകിയ (IKEA) ഇപ്പോൾ സഹായവുമായി എത്തിയിരിക്കുകയാണ്.

Punch, baby macaque
Punch, baby macaque

പഞ്ചിന് ആശ്വാസമേകാൻ ഐകിയ ജപ്പാൻ സിഇഒ പെട്ര ഫെയർ നേരിട്ട് മൃഗശാല സന്ദർശിച്ചു. പഞ്ചിന് എപ്പോഴും കൂട്ടായിരിക്കാൻ ഇതേ മോഡലിലുള്ള ഇരുപത് പുതിയ പ്ലഷ് കളിപ്പാട്ടങ്ങൾ കമ്പനി സമ്മാനമായി നൽകി. കുരങ്ങുകൾക്ക് സാധാരണയായി അമ്മയുടെ ശരീരത്തോട് ചേർന്നുനിൽക്കുന്നതിലൂടെയാണ് സുരക്ഷിതബോധം ലഭിക്കുന്നത്. പഞ്ചിന്റെ പാവ അവന് ആ സുരക്ഷയും ആശ്വാസവും നൽകുന്നുവെന്ന് മൃഗശാലാ ജീവനക്കാർ പറയുന്നു.

plush toys gifted by IKEA
plush toys gifted by IKEA

പഞ്ച് ഇപ്പോൾ മൃഗശാലയിലെ മറ്റ് കുരങ്ങുകളുമായി ഇടപഴകാൻ പഠിച്ചു തുടങ്ങിയിട്ടുണ്ട്. എങ്കിലും ഇപ്പോഴും തന്റെ പ്രിയപ്പെട്ട പാവയെ കൂടെക്കൂട്ടാറുണ്ട്. തങ്ങളുടെ ഉൽപ്പന്നം ഒരു മിണ്ടാപ്രാണിക്ക് ഇത്രയേറെ ആശ്വാസം നൽകുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും, പഞ്ചിന്റെ വളർച്ചയിൽ എന്നും കൂടെയുണ്ടാകുമെന്നും ഐകിയ അധികൃതർ അറിയിച്ചു. ഐകിയയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പഞ്ചിന്റെ പ്രിയപ്പെട്ട ഒറാങ്ങുട്ടാൻ കളിപ്പാട്ടത്തിന് ഇരുപത് ഡോളറാണ് വില വരുന്നത്.

2025 ജൂലൈയിൽ ജനിച്ച പഞ്ചിനെ അമ്മ ഉപേക്ഷിച്ചതിനെത്തുടർന്ന് മൃഗശാല അധികൃതരാണ് പരിപാലിച്ചത്. ഏകാന്തത മാറ്റാനായി അധികൃതർ നൽകിയ ഐകിയയുടെ ഡുംഗുൽസ്കോഗ് (DJUNGELSKOG) എന്ന ഓറഞ്ച് നിറത്തിലുള്ള ഒറാങ്ങുട്ടാൻ പാവയുമായി പഞ്ച് പെട്ടെന്ന് അടുത്തു. എപ്പോഴും ഈ പാവയെ മുറുകെപ്പിടിച്ചു നടക്കുന്ന പഞ്ചിന്റെ വീഡിയോ ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയം കീഴടക്കിയിരുന്നു.

Content Highlights : IKEA supports Panch, an abandoned baby monkey at Ichikawa City Zoo, who found comfort in a Djungelskog orangutan toy after being separated from his mother.

dot image
To advertise here,contact us
dot image