പ്രമേഹത്തിന് മരുന്ന് കഴിക്കുന്നവരുടെ കിഡ്ണി തകരാറിലാകുമോ? പ്രമേഹ നെഫ്രോപ്പതിക്ക് കാരണം എന്തെന്നറിയാം

പ്രമേഹരോഗികളുടെ ഏറ്റവും വലിയ സംശയങ്ങളിലൊന്നാണ് മരുന്ന് കഴിക്കുന്നത് വൃക്കയെ തകരാറിലാക്കുമോ എന്നത്

പ്രമേഹത്തിന് മരുന്ന് കഴിക്കുന്നവരുടെ കിഡ്ണി തകരാറിലാകുമോ? പ്രമേഹ നെഫ്രോപ്പതിക്ക് കാരണം എന്തെന്നറിയാം
dot image

ഡോക്ടര്‍, മരുന്ന് കഴിച്ചാല്‍ എന്റെ കിഡ്ണി പോകുമോ?. പല പ്രമേഹരോഗികളുടെയും സംശയമാണിതെന്ന് എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. ജീന സൂസന്‍ ജോര്‍ജ് പറയുന്നു. ഈ സംശയത്തിനുള്ള ഉത്തരം പറയുകയാണ് ഡോ. ജീന.

diabetes and kidney

'മെറ്റ്‌ഫോര്‍മിനാണ് പ്രധാനമായും പ്രമേഹരോഗികള്‍ക്ക് നല്‍കുന്ന മരുന്ന്. ഈ മരുന്നാണ് ഏറ്റവും സുരക്ഷിതമായി നല്‍കാവുന്നതും. എങ്കിലും പ്രമേഹവും മരുന്നുകളുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. എന്നാല്‍ പ്രധാനമായി മനസിലാക്കേണ്ട ഒരു കാര്യം, മരുന്ന് കഴിച്ചത് കൊണ്ടല്ല പലരുടെയും വൃക്ക തകരാറിലാകുന്നത് എന്നാണ്. അവരുടെ ഷുഗര്‍ നിയന്ത്രണത്തില്‍ അല്ലാതിരുന്നതുകൊണ്ട് നെഫ്രോപ്പതി വരികയും കിഡ്‌നി ഫെയിലിയറിലേക്ക് പോകുകയുമാണ് ചെയ്യുന്നത്.

ഒരു ഉദാഹരണം പറയാം. ഒരു രോഗി വളരെ നന്നായി ഷുഗര്‍ നിയന്ത്രണത്തില്‍ നിര്‍ത്തിക്കൊണ്ടിരിക്കുന്ന ആളാണെന്ന് കരുതുക. കഴിഞ്ഞ ദിവസങ്ങളില്‍ ഈ വ്യക്തിയുടെ കുടുംബത്തില്‍ ചില ആഘോഷങ്ങളൊക്കെ നടക്കുന്നു,അയാള്‍ ഡയറ്റൊന്നും നോക്കാതെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങളൊക്കെ കഴിക്കുന്നു. അതുപോലെ സ്ത്രീകളുടെ കാര്യമെടുക്കുക. വീട്ടില്‍ ആര്‍ക്കെങ്കിലും അസുഖമോ കുട്ടികള്‍ക്ക് പരീക്ഷയോ വന്നാല്‍ ഇവരുടെ ഡയറ്റും വ്യായാമവും ഒക്കെ തെറ്റും. ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ വരുമ്പോള്‍ ഡോക്ടര്‍മാര്‍ നിസ്സഹായരാവുകയാണ്.

മനുഷ്യരാണ്, ഭക്ഷണം കഴിച്ചുപോകും എന്നുള്ളത് ശരിയാണ്. പിന്നെ ചെയ്യാവുന്ന ഒരേയൊരു കാര്യം മരുന്നെങ്കിലും കഴിച്ച് രോഗത്തെ നിയന്ത്രിച്ച് നിര്‍ത്തുക എന്നതാണ്. നമ്മള്‍ ചെയ്യേണ്ടത് രോഗത്തിന്റെ സങ്കീര്‍ണതകള്‍ തടയുക എന്നതാണ്. മരുന്ന് കൊടുക്കുകയല്ലാതെ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ഡോ. ജീന പറയുന്നു.

diabetes and kidney

Content Highlights :Can people who take medication for diabetes get kidney damage? Find out what causes diabetic nephropathy

dot image
To advertise here,contact us
dot image