യാത്ര കഴിഞ്ഞു വരുമ്പോൾ മുഖം മിന്നണം, മനസ്സ് നിറയണം; 2026-ൽ ലോകം കീഴടക്കി 'ഗ്ലോക്കേഷൻ' ട്രെൻഡ്!

യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ വെറുമൊരു ഫോട്ടോ ആൽബമല്ല, മറിച്ച് തിളങ്ങുന്ന ചർമ്മവും ശാന്തമായ മനസ്സും പുതുജീവൻ ലഭിച്ച ശരീരവുമാണ് ഇത്തരം സഞ്ചാര ഇഷ്ടപ്പെടുന്നവർ ആഗ്രഹിക്കുന്നത്

യാത്ര കഴിഞ്ഞു വരുമ്പോൾ മുഖം മിന്നണം, മനസ്സ് നിറയണം; 2026-ൽ ലോകം കീഴടക്കി 'ഗ്ലോക്കേഷൻ' ട്രെൻഡ്!
dot image

കുറേ സ്ഥലങ്ങൾ കണ്ടു തീർക്കുന്ന പഴയ യാത്രാരീതികൾക്ക് വിട. 2026-ൽ സഞ്ചാരികൾക്കിടയിൽ തരംഗമാകുന്നത് ഗ്ലോക്കേഷൻ (Glowcation) എന്ന പുതിയ ട്രെൻഡാണ്. യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ വെറുമൊരു ഫോട്ടോ ആൽബമല്ല, മറിച്ച് തിളങ്ങുന്ന ചർമ്മവും ശാന്തമായ മനസ്സും പുതുജീവൻ ലഭിച്ച ശരീരവുമാണ് ഇത്തരം സഞ്ചാര ഇഷ്ടപ്പെടുന്നവർ ആഗ്രഹിക്കുന്നത്.

ഗ്ലോ (Glow), വെക്കേഷൻ (Vacation) എന്നീ വാക്കുകൾ ചേർന്നാണ് ഗ്ലോക്കേഷൻ എന്ന പദമുണ്ടായത്. ഒരു യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ഒരാളുടെ മുഖത്തും മനസ്സിലും ഉണ്ടാകുന്ന ആ തിളക്കത്തെയാണ് ഇത് അർത്ഥമാക്കുന്നത്. വെൽനസ് ടൂറിസത്തിന്റെ ഏറ്റവും പുതിയ രൂപമാണിത്. സാധാരണ യാത്രകൾ പലപ്പോഴും ക്ഷീണമുണ്ടാക്കുന്നതാണെങ്കിൽ, ഗ്ലോക്കേഷൻ ലക്ഷ്യമിടുന്നത് ശാരീരികവും മാനസികവുമായ ഉന്മേഷമാണ്.

ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയിൽ സമ്മർദ്ദം കുറയ്ക്കാനും സമാധാനം കണ്ടെത്താനും ആളുകൾ ആഗ്രഹിക്കുന്നു. ഗ്ലോക്കേഷൻ അതിനുള്ള വഴിയൊരുക്കുന്നു. സ്പാകൾ, യോഗ സെഷനുകൾ, ചർമ്മ സംരക്ഷണത്തിനുള്ള പ്രത്യേക ചികിത്സകൾ, പോഷകാഹാരങ്ങൾ എന്നിവയ്ക്ക് ഇത്തരം യാത്രകളിൽ മുൻഗണന നൽകുന്നു. മൊബൈൽ ഫോണുകളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിന്ന് പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ഈ ട്രെൻഡ് പ്രേരിപ്പിക്കുന്നു. സ്ലീപ്പ് ടൂറിസം ഗ്ലോക്കേഷന്റെ ഭാഗമാണ്. നന്നായി ഉറങ്ങാനും വിശ്രമിക്കാനും പറ്റിയ ശാന്തമായ ഇടങ്ങളാണ് യാത്രികർ തിരഞ്ഞെടുക്കുന്നത്.

ആഗോളതലത്തിൽ ഈ ട്രെൻഡ് പടരുമ്പോൾ ഇന്ത്യയ്ക്കും വലിയ സാധ്യതകളാണ് കൽപ്പിക്കപ്പെടുന്നത്. പ്രത്യേകിച്ച് കേരളത്തിലെ ആയുർവേദ കേന്ദ്രങ്ങളും ഹിമാലയൻ താഴ്വരകളിലെ യോഗാ കേന്ദ്രങ്ങളും ഗ്ലോക്കേഷൻ തേടിയെത്തുന്ന വിദേശ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളായി മാറുന്നു.പ്രകൃതിരമണീയമായ സ്ഥലങ്ങൾ, കായലോരങ്ങൾ, പർവ്വതനിരകൾ എന്നിവിടങ്ങളിലെ ആഡംബര റിസോർട്ടുകളാണ് പ്രധാനമായും ഇത്തരം യാത്രകൾക്കായി തിരഞ്ഞെടുക്കപ്പെടുന്നത്. ചുരുക്കത്തിൽ, കാഴ്ചകൾ കാണുന്നതിനൊപ്പം ആരോഗ്യം വീണ്ടെടുക്കാനുമുള്ള ഒരു യാത്രയായിട്ടാണ് സഞ്ചാരികൾ ഗ്ലോക്കേഷനെ കാണുന്നത്.

Content Highlights: The travel industry in 2026 is seeing a shift toward "Glowcation," a blend of "glow" and "vacation.

dot image
To advertise here,contact us
dot image