
സ്തനഭംഗി വര്‍ധിപ്പിക്കുന്നതിനായി കോസ്‌മെറ്റിക് ശസ്ത്രക്രിയ്ക്ക് വിധേയായ സ്ത്രീകള്‍ക്കെതിരെ ഉത്തരകൊറിയന്‍ ഭരണകൂടം നടപടിയെടുക്കുന്നു. മുതലാളിത്തത്തിന്റെ ഭാഗമാണ് സ്തന ഇംപ്ലാന്റുകളെന്നാണ് ഭരണകൂടത്തിന്റെ വാദം.
ഇത് സോഷ്യലിസത്തിന് എതിരാണെന്നും ഉത്തരകൊറിയ പറയുന്നു. ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തിയ സ്ത്രീകളെ കണ്ടെത്തുന്നതിനായി രാജ്യത്തെ സുരക്ഷസേനകള്‍ വലിയ തോതില്‍ പരിശോധനകള്‍ നടത്തും.
ഉത്തരകൊറിയയില്‍ സ്തനഭംഗി വരുത്തുന്നതിനുള്ള ശസ്ത്രക്രിയകള്‍ക്കും ഡബിള്‍ ഐലിഡ് ശസ്ത്രക്രിയകള്‍ക്കും നിരോധനമുണ്ട്. ഇത് നിയമലംഘനമായിട്ടാണ് കണക്കാക്കുന്നത്. ഇത്തരത്തില്‍ നിയമലംഘനം നടത്തിയവര്‍ക്ക് വലിയ പിഴയുള്‍പ്പെടെ ഒടുക്കേണ്ടി വരും.
സമീപകാലത്ത് ശസ്ത്രക്രിയ നടത്തിയ രണ്ടു പെണ്‍കുട്ടികളെയും ഒരു ഡോക്ടറെയും പരസ്യമായി വിചാരണ ചെയ്തിരുന്നു. ഇരുപതുകളിലുള്ള പെണ്‍കുട്ടികളാണ് ശസ്ത്രക്രിയയ്ക്ക് വിധേയരായത്. തങ്ങള്‍ 'ഫിഗര്‍' മനോഹരമാക്കുന്നതിനാണ് ശസ്ത്രക്രിയയ്ക്ക് വിധേയരായതെന്നാണ് പെണ്‍കുട്ടികള്‍ വാദിച്ചത്. എന്നാല്‍ നടപടി സോഷ്യലിസ്റ്റ് വിരുദ്ധ പ്രവൃത്തിയയാണ് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടിയത്. മെഡിക്കല്‍ ഉപകരണങ്ങളും സിലിക്കോണും പണം കൈമാറിയതുമെല്ലാം ഇവര്‍ക്കെതിരായുള്ള തെളിവുകളായി പ്രോസിക്യൂഷന്‍ നിരത്തി. ഇവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് ജഡ്ജ് അറിയിച്ചു
Content Highlights: The Price of Beauty in North Korea: Women Targeted in Crackdown on 'Capitalist' Implants