
സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് കാന്താര ചാപ്റ്റർ 1 . റിഷബ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങിയത്. ആദ്യ ദിവസം പിന്നിടുമ്പോൾ ഗംഭീര പ്രതികരണങ്ങൾ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. സോഷ്യൽ മീഡിയ മൊത്തം കാന്തര വൈബ് ആണ്. ഇപ്പോഴിതാ സിനിമ കേരളത്തിൽ നിന്ന് ഫസ്റ്റ് നേടിയ കളക്ഷൻ റിപ്പോർട്ടുകളാണ് എത്തുന്നത്. ആദ്യ ദിനം 6 കോടിയ്ക്ക് അടുത്ത് ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
അങ്ങനെയെങ്കിൽ ഒരു കന്നഡ സിനിമയ്ക്ക് കേരളത്തിൽ ലഭിക്കുന്ന രണ്ടാമത്തെ വലിയ ഓപ്പണിങ് ആണ് ഇത്. യാഷ് നായകനായ കെ ജി എഫ് 2 ആണ് ആദ്യത്തേത്. 7 കോടിയോളം സിനിമ ആദ്യ ദിനത്തിൽ കേരളത്തിന് നിന്ന് കളക്ഷൻ നേടിയിരുന്നു. സിനിമയുടെ വിഷ്വലിനും മ്യൂസിക്കിനും കയ്യടി ലഭിക്കുന്നുണ്ട്. നടി രുക്മിണി വസന്തിന്റെ റോളിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമ ബോക്സ് ഓഫീസിൽ നിന്നും കൂളായി 1000 കോടി അടിച്ചെടുക്കുമെന്നും അഭിപ്രായമുണ്ട്. നടൻ ജയറാമിന്റെ വേഷത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. കെ ജി എഫിന്റെ റെക്കോർഡിനെ കാന്താര മറികടക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.
#KantaraChapter1 All time 2nd biggest opening for a Kannada film in Kerala. 6 Crore opening day.
— Friday Matinee (@VRFridayMatinee) October 3, 2025
Humungous Start 🔥 Superb First Weekend Loading 🙌 pic.twitter.com/kvXMvqem10
കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍. മലയാളത്തിന്റെ ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ഐമാക്സ് സ്‌ക്രീനുകളിലും പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇതോടെ വലിയ കളക്ഷൻ സിനിമയ്ക്ക് നേടാനാകും എന്ന് തന്നെയാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
Content Highlights: How much will Kantara earn from Keram on the first day?