
രാജസ്ഥാനിലെ ജയ്‌സല്‍മീറില്‍ വിന്യസിച്ചിരിക്കുന്ന ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ 1055 ആര്‍ട്ടിലറി റജിമെന്റ് വിജയദശമി ദിനത്തോട് അനുബന്ധിച്ച് നടത്തിയ ശസ്ത്ര പൂജയില്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ ഉപയോഗിച്ച ആയുധങ്ങളും. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പാകിസ്താനില്‍ ഇന്ത്യ നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍. ശക്തിമന്ത്രത്തിന് ഒപ്പം പൂക്കളും അര്‍പ്പിച്ചായിരുന്നു പൂജ. ആയുധങ്ങളെ ദൈവീകമായാണ് കണക്കാക്കുക.
ഇന്തോ പാക് അതിര്‍ത്തിക്ക് സമീപം ജയ്‌സാല്‍മീറില്‍ വിന്യസിച്ചിരിക്കുന്ന സൈനികരും ഉദ്യോഗസ്ഥരും ആയുധ പൂജയില്‍ പങ്കാളികളായി. പാകിസ്താന് വ്യക്തമായ മുന്നറിയിപ്പ് കൂടിയാണ് ഇതെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അലങ്കാരത്തിനായല്ല മറിച്ച് അതിര്‍ത്തി കടന്നുള്ള നീചമായ എന്ത് പ്രവര്‍ത്തിയെയും നേരിടാന്‍ സജ്ജമാണ് ഇന്ത്യന്‍ സേനയെന്നാണ് ഇതിലൂടെ സേന വ്യക്തമാക്കുന്നത്.
'ആയുധപൂജയെന്നാണ് ശക്തിപൂജയാണ്.. ആന്റി ഡ്രോണ്‍ ടെക്‌നോളജി ഉപയോഗിക്കാന്‍ അനുഭവസമ്പത്തുള്ള സേനാവിഭാഗമാണ് ബിഎസ്എഫ്. അതാണ് ഓപ്പറേഷന്‍ സിന്ദൂറിലും ഏറ്റവും സഹായകമായത്. ഓപ്പറേഷന്‍ സിന്ദൂര്‍ നടക്കുന്ന സമയം നമ്മുടെ ആന്റി ഡ്രോണ്‍ സിസ്റ്റം മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചത്. ഒപ്പം ഇന്ത്യന്‍ വ്യോമസേനയും ഇന്ത്യന്‍ കരസേനയും വിന്യസിച്ച എയര്‍ ഡിഫന്‍സ് സിസ്റ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍, അതിനെ തടുക്കാന്‍ സര്‍വസജ്ജമാണ്' ബിഎസ്എഫ് രാജസ്ഥാന്‍ ഫ്രണ്ടിയര്‍ ഐജി എംഎല്‍ ഗാര്‍ഗ് പ്രതികരിച്ചു.
ആയുധങ്ങളിലെല്ലാം തിലകമണിയിച്ചാണ് ആയുധപൂജ നടത്തിയത്. ഒപ്പം ഭാരത് മാതാ കീ ജയ് എന്ന് സൈനികര്‍ ഏറ്റുചൊല്ലി. അതേസമയം ഇന്ത്യന്‍ സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചാല്‍ ഒട്ടും മടിക്കാതെ തന്നെ ഓപ്പറേഷന്‍ സിന്ദൂര്‍ 2 നടപ്പിലാക്കാന്‍ തയ്യാറാണെന്ന് ബറ്റാലിയന്‍ ഓഫീസര്‍മാര്‍ പറയുന്നു. അതികഠിനമായ കാലവസ്ഥയിലും അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ രാജ്യസേവനത്തിനായി തങ്ങളുടെ ജീവിതെ സമര്‍പ്പിച്ചിരിക്കുകയാണെന്നാണ് ആര്‍ജവത്തോടെ പറയുന്നത്. ആയുധപൂജ പാരമ്പര്യത്തിന്റെ മാത്രമല്ല ശത്രുരാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പു കൂടിയാണെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു.
Content Highlights: BSF includes weapons used in Operation Sindoor in Shastra Pooja