യുപിയിൽ ഇതല്ല ഇതിനപ്പുറം നടക്കും! ATMൽ ചിൽ ചെയ്ത് കാളക്കൂറ്റന്‍, വീഡിയോ വൈറൽ

ഉത്തർപ്രദേശിലെ ഇട്ടാവയിലുള്ള ആക്സിസ് ബാങ്ക് എടിഎമ്മിലാണ് സംഭവം

യുപിയിൽ ഇതല്ല ഇതിനപ്പുറം നടക്കും! ATMൽ ചിൽ ചെയ്ത് കാളക്കൂറ്റന്‍, വീഡിയോ വൈറൽ
dot image

ചൂട് കാരണം ഒരു രക്ഷയുമില്ലെങ്കിൽ എന്ത് ചെയ്യും? വീട്ടിനുള്ളിൽ എസിയിട്ടോ ഫാനിട്ടോ ആശ്വാസം കണ്ടെത്തുക എന്നല്ലാതെ മറ്റൊരു ഓപ്ഷനും നമ്മുടെ മുന്നിലില്ല അല്ലേ? അപ്പോൾ ഒന്നു ആലോചിച്ചു നോക്കിക്കേ.. തെരുവിൽ കൊടുംചൂടിൽ അലഞ്ഞു തിരിയേണ്ടി വരുന്ന പാവം മിണ്ടാപ്രാണികളുടെ അവസ്ഥ. മനുഷ്യരെ പോലെയുള്ള ഓപ്ഷൻസ് ഒന്നും മൃഗങ്ങൾക്കില്ല. അവർക്ക് ചൂട് സഹിച്ചേ പറ്റു. അല്ലെങ്കിൽ വല്ല പുഴയെയോ നദിയെയോ ആശ്രയിക്കേണ്ടി വരും. കൊടുംചൂടിൽ ഇവയും വറ്റിവരണ്ടാലോ?

കൊടും ചൂടായാലും തണുപ്പായാലും അതിന്റെ തീവ്രത സഹിക്കാൻ കഴിയാത ചത്തുവീഴുകയാണ് മിണ്ടാപ്രാണികളിൽ ഭൂരിപക്ഷത്തിന്റെയും വിധി. പക്ഷേ യുപിയിൽ നടന്നൊരു സംഭവമാണ് പലരെയും ആശ്ചര്യപ്പെടുത്തിയത്. കഠിനമായ ചൂടും കൊണ്ട് അലഞ്ഞുതിരിയാൻ കൂട്ടാക്കാത്ത ഒരു കാള ചെയ്തത് എന്താണെന്നോ? നല്ല തണുപ്പ് കാറ്റ് കൊള്ളാൻ എസിയുള്ള എടിഎമ്മിൽ കയറി ഇരിപ്പായി. ഇതോടെ ആവശ്യത്തിന് പണമെടുക്കാൻ സാധിക്കാതെ ജനങ്ങൾ ആകെ ബുദ്ധിമുട്ടിലാവുകയും ചെയ്തു. കാള ആക്രമിച്ചാലോ എന്ന ഭയത്തിൽ പലരും എടിഎമ്മിന് സമീപത്തേക്ക് പോകാന്‍ പോലും മടിച്ചു.

ഉത്തർപ്രദേശിലെ ഇട്ടാവയിലുള്ള ആക്സിസ് ബാങ്ക് എടിഎമ്മിലാണ് സംഭവം. ഇതിന്റെ വീഡിയോ എക്‌സിൽ അടക്കം വൈറലാണ്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ കമന്റ് സെക്ഷൻ നിറഞ്ഞുകവിയുന്ന കാഴ്ചയാണ് കണ്ടത്. നന്ദ് ജിക്ക്(പുരാണത്തിലെ കഥാപാത്രം) കാശിന്റെ ആവശ്യമുണ്ട് അതാണ് എടിഎമ്മിൽ വന്നിരിക്കുന്നതെന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ മറ്റൊരാളുടെ കമന്റ് മിനിമം ബാലൻസ് 25000 രൂപയായ അക്കൗണ്ട് തുറക്കാം എന്നാണ്. യുപിയിൽ ഇതല്ല ഇതിനപ്പുറം നടക്കുമെന്നാണ് വേറൊരു കമന്റ്.
Content Highlights: Bull chills inside ATM in Uttar Pradesh

dot image
To advertise here,contact us
dot image