ക്ഷേത്രക്കടവിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട യുവ എഞ്ചിനിയർമാരിൽ ഒരാൾ മരിച്ചു, ഒരാളെ കാണാനില്ല

മൂന്നുപേരാണ് രാമമംഗലം ക്ഷേത്രം ആറാട്ടുകടവിൽ കുളിക്കാനിറങ്ങിയത്

ക്ഷേത്രക്കടവിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട യുവ എഞ്ചിനിയർമാരിൽ ഒരാൾ മരിച്ചു, ഒരാളെ കാണാനില്ല
dot image

കൊച്ചി: രാമമംഗലം ക്ഷേത്രക്കടവിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട രണ്ട് യുവ എഞ്ചിനിയർമാരിൽ ഒരാൾ മരിച്ചു. ചോറ്റാനിക്കര എരുവേലി ഞാറ്റുംകാലയിൽ ആൽബിൻ ഏലിയാസാ(21)ണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട വയനാട് സ്വദേശി അർജുനായി തെരച്ചിൽ തുടരുകയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവമുണ്ടായത്.

കൊച്ചി സ്വദേശിയായ മറ്റൊരു സുഹൃത്ത് ഉൾപ്പെടെ മൂന്നുപേരാണ് രാമമംഗലം ക്ഷേത്രം ആറാട്ടുകടവിൽ കുളിക്കാനിറങ്ങിയത്. രണ്ട് സുഹൃത്തുക്കൾ ഒഴുക്കിൽപ്പെട്ട വിവരം മൂന്നാമത്തെയാളാണ് തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചത്. പൊലീസും അഗ്നി രക്ഷാസേനയും സ്കൂബാ ടീമും ചേർന്ന് നടത്തിയ തെരച്ചിലിൽ ആൽബിനെ കണ്ടെത്തി.

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. മൃതദേഹം പിറവം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എരുവേലി ഞാറ്റുംകാലായിൽ ഏലിയാസിന്റെയും സോയയുടെയും മകനാണ് ആൽബിൻ. സഹോദരൻ: അലൻ. സംസ്കാരം പിന്നീട് നടക്കും.

Content Highlights: two young engineers drown in a river and one died at ramamangalam

dot image
To advertise here,contact us
dot image