ജയിക്കുന്നതൊക്കെ ഓവറല്ലേ..;പാകിസ്താൻ വനിതാ ടീം തോറ്റത് 21 കളിയിൽ! ജയിച്ചതോ? നാണക്കേടിന്റെ കണക്കുകൾ

കൊളംബോയിലെ ആർ. പ്രേമദാസ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്

ജയിക്കുന്നതൊക്കെ ഓവറല്ലേ..;പാകിസ്താൻ വനിതാ ടീം തോറ്റത് 21 കളിയിൽ! ജയിച്ചതോ? നാണക്കേടിന്റെ കണക്കുകൾ
dot image

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് ടീമിനെതിരെ പാകിസ്താൻ വനിതാ ടീം തോറ്റിരുന്നു. കൊളംബോയിലെ ആർ. പ്രേമദാസ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്.

പാകിസ്താൻ ഉയർത്തിയ 130 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു. പുറത്താകാതെ 54 റൺസെടുത്ത റുബ്‌യാ ഹൈദറാണ് ബംഗ്ലാദേശിനായി തിളങ്ങിയത്. ക്യാപ്റ്റൻ നിഗാർ സുൽത്താന, ശോഭന മൊസ്താരി എന്നിവരും മികച്ച പിന്തുണ നൽകി. ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശ് 31.1 ഓവറിലാണ് വിജയ റൺസിലേക്ക് എത്തിയത്.

പാകിസ്താൻ വനിതാ ടീമിന്റെ നാണക്കേടിന്റെ കണക്കുകളിൽ മറ്റൊരു തോൽവി കൂടി അടയാളപ്പെടുത്തിയിരിക്കുകയാണ് ഇതിലൂടെ. ഏകദിന ലോകകപ്പിൽ കഴിഞ്ഞ 22 മത്സരത്തിലെ 21ാം തോൽവിയാണ് പാകിസ്താൻ വനിതാ ടീം അടയാളപ്പെടുത്തിയത്. 22 മത്സരത്തിൽ ഒരു മത്സരം മാത്രമാണ് അവർക്ക് ജയിക്കാൻ സാധിച്ചത്. ഒരു പ്രധാന രാജ്യത്തെ ടീമായിട്ട് ഇത്തരം ഒരു പ്രകടനം പാകിസ്താനെ സംബന്ധിച്ച് വളരെ മോശമാണ്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താൻ 38.3 ഓവറിൽ 129 റൺസിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ഷൊർണ അക്തർ, രണ്ട് പേരെ വീതം പുറത്താക്കിയ മറൂഫ അക്തർ, നഹിദ അക്തർ എന്നിവരാണ പാക് ബാറ്റിങ്ങിനെ തകർത്തെറിഞ്ഞത്.

39 പന്തിൽ 23 റൺസ് നേടിയ റമീൻ ഷമീമാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ ഫാത്തിമ സന 22 റൺസ് നേടി രണ്ടാമത് മികച്ച റൺ ഗെറ്ററായി.

130 റൺസ് പിന്തുടരാൻ ഇറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിൽ ഓപ്പണർ ഫർഖാൻ ഹഖിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും റുബേയയും കൂട്ടരും കളി പിടിക്കുകയായിരുന്നു. പുറത്താകാതെ 77 പന്തിൽ 54 റൺസാണ് താരം നേടിയത്. ശോഭന 19 പന്തിൽ 24 റൺസും. ക്യാപ്റ്റൻ നിഗർ സുൽത്താന 44 പന്തിൽ 23 റൺസും സ്വന്തമാക്കി.

Content Highlights- Pakistan Women lost 21 out of of their last 22 CWC matches

dot image
To advertise here,contact us
dot image