കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത; ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചു

മാര്‍ച്ചില്‍ രണ്ടുശതമാനം വര്‍ധിപ്പിച്ചിരുന്നു

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത; ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചു
dot image

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചു. മൂന്നുശതമാനമാണ് വര്‍ദ്ധിപ്പിച്ചത്. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ജൂലൈ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഈ വര്‍ഷമിത് രണ്ടാം തവണയാണ് ക്ഷാമബത്ത വര്‍ധിപ്പിക്കുന്നത്. മാര്‍ച്ചില്‍ രണ്ടുശതമാനം വര്‍ധിപ്പിച്ചിരുന്നു.

അപ്പോള്‍ അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനത്തില്‍ നിന്ന് 55 ശതമാനമായി ഉയര്‍ന്നിരുന്നു. നിലവിലെ വര്‍ധന പ്രകാരം 60000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരാള്‍ക്ക് 34800 രൂപ ഡിഎ ലഭിക്കും. ജനുവരിയില്‍ പ്രഖ്യാപിച്ച 8-ാം ശമ്പള കമ്മീഷനാണ് ശമ്പളത്തിലും അലവന്‍സുകളിലുമുള്ള തുടര്‍പരിഷ്‌കരണങ്ങള്‍ തീരുമാനിക്കുന്നത്.

Content Highlights: Central government employees and pensioners to receive a 3% Dearness Allowance hike

dot image
To advertise here,contact us
dot image