
രാജ്യസഭ എംപിയും എഴുത്തുകാരിയും ഇന്‍ഫോസിസ് സ്ഥാപകയുമായ സുധാ മൂര്‍ത്തിയെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പുകാര്‍. ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന തന്നെയൊരാള്‍ ഫോണില്‍ ബന്ധപ്പെട്ടുവെന്ന് കാട്ടി സുധാ മൂര്‍ത്തി സൈബർ പൊലീസില്‍ പരാതി നല്‍കി. സുധാമൂര്‍ത്തിയുടെ ഫോണ്‍ നമ്പറില്‍ നിന്നും ചില അശ്ലീല വീഡിയോകള്‍ ഓണ്‍ലൈനില്‍ സര്‍ക്കുലേറ്റ് ചെയ്യുന്നുവെന്നാണ് ഫോണില്‍ ബന്ധപ്പെട്ടയാള്‍ എംപിയോട് പറഞ്ഞത്. സെപ്തംബര്‍ അഞ്ചിനായിരുന്നു സംഭവം. പിന്നാലെയാണ് അജ്ഞാതനായ ആള്‍ ഫോൺ വിളിച്ച് കബളിപ്പിക്കാന്‍ ശ്രമിച്ചെന്ന് എംപി പരാതി നല്‍കിയത്.
സെപ്തംബര്‍ അഞ്ചിന് സുധാ മൂര്‍ത്തിക്ക് ഡിഒടി ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആളുടെ ഫോണ്‍ കോള്‍ ലഭിക്കുന്നു. സുധാ മൂര്‍ത്തിയുടെ ഫോണ്‍ നമ്പര്‍ ഒരു ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നെന്നും ഈ നമ്പറില്‍ നിന്നും ഓണ്‍ലൈനില്‍ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്നുവെന്നും ഇയാള്‍ അറിയിച്ചു. ഇതിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഫോണ്‍ സര്‍വീസ് വിച്ഛേദിക്കുമെന്നൊരു ഭീഷണിയും ഇയാള്‍ മുഴക്കി. ട്രൂകോളറില്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് എന്നാണ് ഇയാള്‍ വിളിച്ച നമ്പര്‍ കാണപ്പെട്ടത്. പിന്നാലെ
ബെംഗളുരുവിലെ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലാണ് സുധാ മൂര്‍ത്തി പരാതി രജിസ്റ്റര്‍ ചെയ്തത്. ഐടി ആക്ട് പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു ഡിഒടി ഉദ്യോഗസ്ഥന്റെ ഐഡന്റിന്റി ഉപയോഗിച്ച് വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കാനും തട്ടിപ്പുകാരന്‍ ശ്രമിച്ചെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: Online fraudster targeted Sudha Murty