'ഇന്ത്യ പടിഞ്ഞാറൻ രാജ്യങ്ങളെക്കാൾ എത്രയോ ഭേദമാണ്, അതിന് എട്ട് കാരണങ്ങൾ...'; നൈജീരിയൻ പൗരന്റെ കുറിപ്പ് ഹൃദ്യം

പടിഞ്ഞാറൻ രാജ്യങ്ങളെക്കാൾ വളരെ മികച്ചതാണ് ഇന്ത്യ എന്ന പറയുകയാണ് ഒലാലെയെ

'ഇന്ത്യ പടിഞ്ഞാറൻ രാജ്യങ്ങളെക്കാൾ എത്രയോ ഭേദമാണ്, അതിന് എട്ട് കാരണങ്ങൾ...'; നൈജീരിയൻ പൗരന്റെ കുറിപ്പ് ഹൃദ്യം
dot image

നമ്മുടെ രാജ്യത്തെ നിരവധി യൂണിവേഴ്സിറ്റികളിലായി നിരവധി ആഫ്രിക്കൻ രാജ്യങ്ങളിലെ പൗരന്മാർ പഠിക്കുന്നുണ്ട്. കേരളത്തിൽ ഉൾപ്പെടെ, രാജ്യത്തെ വിവിധഭാഗങ്ങളിലെ സർവകലാശാലകളിൽ വ്യത്യസ്ത ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളാണ് പഠിക്കുന്നത്. രാജ്യങ്ങൾ തമ്മിലുള്ള കരാറുകളുടെ ഭാഗമായും അല്ലാതെയുമാണ് ആഫ്രിക്കൻ വിദ്യാർത്ഥികൾ ഇന്ത്യയിൽ പഠിക്കാനെത്തുന്നത്. ഇന്ത്യയിൽ പഠിക്കാനെത്തിയ നൈജീരിയൻ പൗരന്റെ ഒരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുന്നത്.

പാസ്കൽ ഒലാലെയെ എന്ന നൈജീരിയൻ പൗരനാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. ലാഗോസ് യൂനിവേഴ്സിറ്റിയിൽ നിന്ന് പഠനം പാതിവഴിയിൽ നിർത്തിയ ശേഷമാണ് ഒലാലെയെ ഇന്ത്യയിൽ പഠിക്കാനെത്തുന്നത്. പടിഞ്ഞാറൻ രാജ്യങ്ങളെക്കാൾ വളരെ മികച്ചതാണ് ഇന്ത്യ എന്ന പറയുകയാണ് ഒലാലെയെ. അതിനായി എട്ട് കാരണങ്ങളും അദ്ദേഹം നിരത്തുന്നുണ്ട്.

ഇന്ത്യയിൽ വീടില്ലാത്തവരും തെരുവുകളിൽ കഴിയുന്നവരും വളരെ കുറവാണ് എന്നതാണ് ഒലാലെയെ ആദ്യം പറയുന്ന കാര്യം. വാടക ഇവിടെ കൈയിലൊതുങ്ങുന്നതാണ് എന്നും അദ്ദേഹം പറയുന്നു. അടുത്തതായി അദ്ദേഹം പറയുന്നത് കുറ്റകൃത്യങ്ങളുടെ നിരക്ക് കുറവാണെന്നും, ഇന്ത്യയിൽ ജീവിക്കുന്നത് സുരക്ഷിതമാണെന്നുമാണ്. ഇന്ത്യയിൽ സമ്പന്നനും മധ്യവർഗ വിഭാഗത്തിൽ പെട്ടയാൾക്കും എല്ലാ സൗകര്യങ്ങളും പ്രാപ്യമാണെന്നും ദരിദ്രർക്ക് ഇവിടെ വിദ്യാഭ്യാസവും ആരോഗ്യസേവനങ്ങളും സൗജന്യമായി ലഭിക്കുമെന്നും ഒലാലെയെ പറയുന്നു.

ഇന്ത്യക്കാരുടെ ആതിഥ്യമര്യാദയെക്കുറിച്ചും ഒലാലെയെ വാചാലനാകുന്നുണ്ട്. അവർ നുണ പറയില്ലെന്നും യൂറോപ്പിൽ പോലും ഈ വിധം ആഥിത്യ മര്യാദ ലഭിക്കില്ലെന്നും അദ്ദേഹം പറയുന്നു. ഇംഗ്ലീഷ് ഭാഷ പറയുന്നവർ ഇന്ത്യയിൽ കൂടുതലാണെന്നും അത് സൗകര്യപ്രദമാണെന്നും ഒലാലെയെ പറയുന്നു. ഇന്ത്യയിൽ വംശീയത നേരിടേണ്ടിവരില്ലെന്നും ഒരു മനുഷ്യൻ എന്ന രീതിയിൽ താൻ ബഹിമാനിക്കപ്പെടുന്നുണ്ടെന്നും ഒലാലെയെ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിൽ സമാധാനമുണ്ടെന്നും പറഞ്ഞാണ് അദ്ദേഹം തന്റെ പോയിന്റുകൾ ഈ വിദ്യാർത്ഥി അവസാനിപ്പിക്കുന്നത്.

Content Highlights: nigerian mans post on why he likes india than the west

dot image
To advertise here,contact us
dot image