Top

ഡല്‍ഹിയില്‍ സ്ത്രീയുടെ ഫോണും പേഴ്‌സും പിടിച്ചുപറിച്ചു; ഗോള്‍ഡ് മെഡല്‍ ജാതാവായ ബോക്‌സറുള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍

അക്രമികളില്‍ ഒരാളായ പത്തൊന്‍പതുകാരന്‍ അന്‍കെതാണ് താന്‍ ഫൊഫഷണല്‍ ബോക്‌സറും ഗോള്‍ഡ് മെഡല്‍ ജേതാവുമാണെന്ന് ചോദ്യം ചെയ്യലനിടെ മനസിലായത്.

6 Aug 2022 11:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡല്‍ഹിയില്‍ സ്ത്രീയുടെ ഫോണും പേഴ്‌സും പിടിച്ചുപറിച്ചു; ഗോള്‍ഡ് മെഡല്‍ ജാതാവായ ബോക്‌സറുള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്ത്രീയുടെ പേഴ്സും ഫോണും പിടിച്ചുപറിച്ച കേസില്‍ ബോക്‌സറുള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന സ്ത്രീയെ സംഘം ആക്രമിക്കുകയും പേഴ്‌സും ഫോണും ഉള്‍പ്പടെ തട്ടിയെടുക്കുകയുമായിരുന്നു. തുടര്‍ന്ന് അക്രമണത്തിനിരയായ സ്ത്രീ പൊലീസില്‍ പരാതി നല്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നംഗസംഘം അറസ്റ്റിലായത്.

അക്രമികളില്‍ ഒരാളായ പത്തൊന്‍പതുകാരന്‍ അന്‍കെതാണ് താന്‍ ഫൊഫഷണല്‍ ബോക്‌സറും ഗോള്‍ഡ് മെഡല്‍ ജേതാവുമാണെന്ന് ചോദ്യം ചെയ്യലനിടെ മനസിലായത്. ഹരിയാന സ്വദേശിയാണ് അന്‍കെത. പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇവരെ കൂടാതെ അതിക്രമത്തില്‍ പങ്കാളിയായ പത്തൊമ്പത്കാരനായ ശിവംകുമാറുനേയും പൊലീസ് പിടികൂടിയിട്ടുണ്ട്.

മോട്ടോര്‍ബൈക്കിലെത്തിയ മൂന്നംഗ സംഘം തന്റെ പേഴ്സും ഫോണും തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പരാതിക്കാരി പറയുന്നത്. മൂന്നംഗ അക്രമി സംഘം കൃത്യം നടത്തിയതിനുശേഷം സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ഫൂട്ടേജ് പരിശോധിച്ചതിനെ തുടര്‍ന്നാണ് അക്രമിസംഘത്തെ പൊലീസ് തിരിച്ചറിഞ്ഞത്.

പിടികൂടിയ പ്രതികളില്‍ നിന്നും പൊലീസ് മോഷണം പോയ പേഴ്സും ഫോണും കണ്ടെടുത്തു. പിടികൂടപ്പെട്ട അന്‍കെതും ശിവവും തങ്ങള്‍ നിരവധി പിടിച്ചുപറികളിലും മോഷണകേസുകളിലും പങ്കാളികളാണെന്നാണ് ചോദ്യം ചെയ്യലിനിടെ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയത്.

Story highlights: Woman's phone and purse seized in Delhi; Three people arrested including a gold medalist boxer

Next Story