Top

സുബ്രഹ്മണ്യം സാമി തൃണമൂലിലേക്ക്?; അമിത് ഷായ്ക്ക് മമതയുടെ അടുത്ത 'ചെക്ക്'

24 Nov 2021 11:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുബ്രഹ്മണ്യം സാമി തൃണമൂലിലേക്ക്?; അമിത് ഷായ്ക്ക് മമതയുടെ അടുത്ത ചെക്ക്
X

ബിജെപി നേതാവ് സുബ്രഹ്മണ്യം സാമി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂടുമാറിയേക്കും. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി സാമി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് പുതിയ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ ശക്തമാവുന്നത്. തൃണമൂലിലേക്ക് ചേരുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം അനുകൂലമായി പ്രതികരിച്ച സ്വാമി ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തൃണമൂലില്‍ നിന്ന് നേതാക്കള്‍ ബിജെപിയിലേക്ക് ഒഴുകിയെത്തുമെന്ന് പ്രഖ്യാപിച്ച അമിത് ഷായ്ക്കായിരിക്കും പുതിയ നീക്കങ്ങള്‍ രാഷ്ട്രീയ ആഘാതമുണ്ടാക്കുക.

''ഞാന്‍ ഇപ്പോള്‍ തന്നെ അവള്‍ക്കൊപ്പമാണ്(മമത ബാനര്‍ജി). ഇനി പ്രത്യേകമായി പാര്‍ട്ടിയില്‍ ചേരേണ്ടതില്ല'' സുബ്രമണ്യം സ്വാമി മാധ്യമങ്ങളോട് പറഞ്ഞു. തൃണമൂല്‍ ജനറല്‍ സെക്രട്ടറിയായ അഭിഷേക് ബാനര്‍ജിയുടെ ഡെല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ ഇന്ന് വൈകീട്ട് 3.30 ഓടെയാണ് മമതയും സുബ്രമണ്യം സ്വാമിയും കൂടിക്കാഴ്ച്ച നടത്തിയത്. കഴിഞ്ഞ ദിവസം സാമി ബംഗാള്‍ ഗവര്‍ണറെ കൊല്‍ക്കത്തയിലെത്തി സന്ദര്‍ശിച്ചിരുന്നു.

അതേസമയം, തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ ഒട്ടുമിക്ക നേതാക്കളും ബംഗാള്‍ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ദീദീക്ക് അരികിലേക്ക് തിരികെയെത്തിയിരുന്നു. മുകുള്‍ റോയ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ബിജെപിയിലേക്ക് കൂടുമാറിയത് തെറ്റായ തീരുമാനമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. നിലവില്‍ തൃപുരയിലെ തൃണമൂല്‍ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മുകുള്‍ റോയിയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഉള്‍പ്പെടെ രാഷ്ട്രീയ ശക്തി തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് അഭിഷേക് ബാനര്‍ജിയും സംഘവും. പുതിയ നീക്കങ്ങളും ഇതിന്റെ ഭാഗമാണെന്നാണ് സൂചന.

സുബ്രഹ്മണ്യം സ്വാമി രാജ്യസഭാ സീറ്റ് ലക്ഷ്യമിട്ടാണ് ദീദിയെ തേടിയെത്തിയെതെന്നും സൂചനകളുണ്ട്. ഇക്കാര്യങ്ങള്‍ വൈകാതെ സ്ഥിരീകരണമുണ്ടാവും. ബിജെപിയുമായി സമീപകാലത്ത് അത്ര സുഖകരമല്ലാത്ത ബന്ധമാണ് സാമി സൂക്ഷിക്കുന്നത്.


Next Story

Popular Stories