ഒരു മുഴുവന്‍ ട്രെയിനോ കോച്ചോ നമുക്ക് ബുക്ക് ചെയ്യാന്‍ സാധിക്കുമോ? അറിയാം

ഒരു മുഴുവന്‍ ട്രെയിനോ കോച്ചോ നമുക്ക് ബുക്ക് ചെയ്യാന്‍ സാധിക്കുമോ? എന്തൊക്കെ ആവശ്യങ്ങള്‍ക്ക്, എത്ര രൂപ മുടക്കി അവ ബുക്ക് ചെയ്യാനാവും

dot image

നമ്മുടെ ആവശ്യമനുസരിച്ച് മുഴുവന്‍ ട്രെയിനോ കോച്ചോ ബുക്ക് ചെയ്ത് ഒരു വിനോദ യാത്രയ്‌ക്കോ കല്യാണത്തിനോ സൗകര്യമൊരുക്കുന്നത് എങ്ങനെയുണ്ടാവും. അതൊരു നല്ല കാര്യമല്ലേ. പക്ഷേ നമ്മുടെ രാജ്യത്തെ സംബന്ധിച്ച് ഒരു റിസര്‍വ്വേഷന്‍ ടിക്കറ്റ് ലഭിക്കുന്നതുതന്നെ പ്രയാസം നിറഞ്ഞ കാര്യമാണ്. പക്ഷേ വിഷമിക്കേണ്ടതില്ല ഒരുമിച്ച് സീറ്റുകള്‍ ബുക്ക് ചെയ്ത് ട്രെയിന്‍ യാത്ര ഉല്ലാസയാത്രയാക്കി മാറ്റാന്‍ ഇന്ത്യന്‍ റെയില്‍വേ അവസരം നല്‍കുന്നുണ്ട്. ഒരു ട്രെയിന്‍ മുഴുവനായോ ഒരു കോച്ച് മുഴുവനായോ ഈ രീതിയില്‍ ബുക്ക് ചെയ്യാവുന്നതാണ്.

എന്നാല്‍ എങ്ങനെയാണ് ഇത്തരത്തില്‍ മുഴുവനായി ട്രെയിനോ കോച്ചുകളോ ബുക്ക് ചെയ്യുന്നതെന്നറിയാം. വിവാഹങ്ങള്‍, കോര്‍പ്പറേറ്റ് യാത്രകള്‍, തീര്‍ഥാടനം മുതലായവര്‍ക്ക് ഈ രീതിയിലുളള ബുക്കിംഗ് നല്ലതാണ്.

എഫ് ടി ആര്‍ ഓപ്ഷനുകള്‍

റെയില്‍വേ കോച്ച് ചാര്‍ട്ടര്‍ - ഒരു കോച്ച് മുഴുവനായി ബുക്ക് ചെയ്യാം,18 മുതല്‍ 100 സീറ്റുകള്‍ വരെ
ട്രെയിന്‍ ചാര്‍ട്ടര്‍ - ഒരു മുഴുവന്‍ ട്രെയിന്‍ റിസര്‍വ്വ് ചെയ്യാം,18 മുതല്‍ 24 വരെ കോച്ചുകള്‍
സലൂണ്‍ ചാര്‍ട്ടര്‍- താമസ സൗകര്യങ്ങളുളള ആഡംബര സ്വകാര്യ സലൂണുകള്‍

ബുക്കിംഗ് വിന്‍ഡോ- ആറ് മാസം മുന്‍പ് ഈ രീതിയില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുളള അവസരം ലഭിക്കും. 30 ദിവസം മുന്‍പ് ഈ അവസരം അവസാനിക്കുകയും ചെയ്യും. പരമാവധി 24 കോച്ചുകളാണ് ബുക്ക് ചെയ്യാന്‍ സാധിക്കുക. രജിസ്‌ട്രേഷന്‍ മണി കം സെക്യൂരിറ്റി ഡെപ്പോസിറ്റായി 50,000 രൂപ ഓരോ കോച്ചിനും അടയ്‌ക്കേണ്ടതുണ്ട്. പരമാവധി 24 കോച്ചുകള്‍ വരെയുളള ട്രെയിനുകള്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ സാധിക്കും.

ഓണ്‍ലൈന്‍ ബുക്കിംഗ്

കോച്ചുകളോ ട്രെയിനോ ചാര്‍ട്ടര്‍ ചെയ്യാനായി ഐആര്‍സിടിസി, എഫി ടി ആര്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി (https://www.ftr.irctc.co.in) അപേക്ഷിക്കാം. അതിനായി ആദ്യം അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുകയും ഒടിപി വേരിഫൈ ചെയ്യുകയും വേണം. അതിന് ശേഷം ആവശ്യമായ സേവനം തിരഞ്ഞെടുക്കാം. തുടര്‍ന്ന് യാത്രയുടെ വിശദാംശങ്ങളും യാത്രക്കാരുടെ പട്ടികയും അപ്‌ലോഡ് ചെയ്യുക. ഇതിന് ശേഷം ഡിപ്പോസിറ്റ് തുക അടയ്ക്കാവുന്നതാണ്.

ഓഫ് ലൈന്‍ ബുക്കിംഗ്

ഓഫ് ലൈന്‍ വഴിയാണ് ബുക്ക് ചെയ്യേണ്ടതെങ്കില്‍ ട്രെയിന്‍ പുറപ്പെടുന്ന അല്ലെങ്കില്‍ 10 മിനിറ്റ് സ്റ്റോപ്പുള്ള സ്‌റ്റേഷനുകളിലെ ചീഫ് റിസര്‍വ്വേഷന്‍ ഓഫീസര്‍ അല്ലെങ്കില്‍ സ്റ്റേഷന്‍ മാനേജരെ സമീപിക്കാവുന്നതാണ്, ശേഷം ഫോം പൂരിപ്പിച്ച് യാത്രയുടെയും യാത്രക്കാരുടെയും വിശദാംശങ്ങളും തിരിച്ചറിയല്‍ രേഖയും സമര്‍പ്പിക്കാം.

Content Highlights :Can we book an entire train or coach? For what purposes and at what cost?

dot image
To advertise here,contact us
dot image