Top

കേദാര്‍നാഥില്‍ പ്രാര്‍ത്ഥനളോടെ പ്രധാനമന്ത്രി; ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്തു, 130 കോടിയുടെ വികസന പദ്ധതികളും പ്രഖ്യാപിക്കും

5 Nov 2021 4:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേദാര്‍നാഥില്‍ പ്രാര്‍ത്ഥനളോടെ പ്രധാനമന്ത്രി; ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്തു, 130 കോടിയുടെ വികസന പദ്ധതികളും പ്രഖ്യാപിക്കും
X

പ്രളയം തകര്‍ത്ത കേദാര്‍നാഥില്‍ ആദി ശങ്കരന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്രമോദി. കേദാര്‍നാഥില്‍ 130 കോടിയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കേദാര്‍നാഥ് സന്ദര്‍ശന പരിപാടിയുടെ ആദ്യ ചടങ്ങായിരുന്നു ശങ്കരാചാര്യരുടെ പുനര്‍നിര്‍മ്മിച്ച പ്രതിമയുടെ അനാച്ഛാദനം.

35 ടണ്‍ ഭാരവും 12 അടി ഉയരവുമുള്ള പ്രതിമയാണ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത്. ഉദ്ഘാടന ചടങ്ങിന് ശേഷം പ്രധാനമന്ത്രി ശങ്കര പ്രതിമയ്ക്ക് മുന്നില്‍ ഏകനായി പ്രാര്‍ത്ഥനയില്‍ മുഴുകുകയും ചെയ്തു. 2013ലെ ഉത്തരാഖണ്ഡ് പ്രളയത്തില്‍ തകര്‍ന്ന ശങ്കരാചാര്യരുടെ സമാധിയാണ് പുനര്‍നിര്‍മിച്ചിരിക്കുന്നത്. 2019 ല്‍ ആയിരുന്നു ശങ്കരാചാര്യ പ്രതിമയുടെ നിര്‍മാണം ആരംഭിച്ചത്. 400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കേദാര്‍പുരി പുനര്‍നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.

സംഗം ഘട്ടിലെ വികസനം, ആരോഗ്യംടൂറിസം മേഖലയിലെ വികസനം, ആശുപത്രി, രണ്ട് ഗസ്റ്റ് ഹൗസുകള്‍, പൊലീസ് സ്റ്റേഷന്‍, കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍, ക്യൂ മാനേജ്‌മെന്റ് സിസ്റ്റം തുടങ്ങി വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് ഇന്ന് നടക്കുക.

രാവിലെ ഡെറാഡൂണ്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ലഫ്റ്റനന്റ് ജനറല്‍ ഗുര്‍മിത് സിംഗ് (റിട്ട), മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി, ഉത്തരാഖണ്ഡ് നിയമസഭാ സ്പീക്കര്‍ പ്രേംചന്ദ് അഗര്‍വാള്‍, മന്ത്രിമാരായ സുബോധ് ഉനിയാല്‍, ഗണേഷ് ജോഷി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡില്‍ പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനത്തിന് ഏറെ രാഷ്ടീയ പ്രാധാന്യവും കല്‍പ്പിക്കപ്പെടുന്നുണ്ട്.



Next Story

Popular Stories