രണ്ട് മാസത്തോളം നാട്ടുകാരുടെ ഉറക്കം കളഞ്ഞു; ഒടുവിൽ നമ്പ്യാർകുന്നിലെ പുലി പിടിയിൽ

പുലിയെ കുപ്പാടിയിലെ മൃഗപരിപാലനകേന്ദ്രത്തിലേക്ക് മാറ്റും

dot image

വയനാട്: സുൽത്താൻബത്തേരി നമ്പ്യാർകുന്ന് നിവാസികളെ ഭീതിയിലാഴ്ത്തി പുലി ഒടുവിൽ കൂട്ടിലായി. കല്ലൂർ ശ്മശാനത്തിനു സമീപം വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. മൂന്ന് വയസ് പ്രായമുള്ള ആൺപുലിയാണെന്നാണ് വനംവകുപ്പിന്റെ നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. രണ്ട് മാസത്തിലേറെയായി നിരവധി വളർത്തുമൃഗങ്ങളെ പുലി പിടികൂടിയിരുന്നു.

രണ്ട് മാസത്തോളമാണ് പുലി വനംവകുപ്പിനെയും നാട്ടുകാരെയും കുഴപ്പത്തിലാക്കിയത്. നായ, ആട്, കോഴി എന്നിങ്ങനെ നിരവധി വളർത്തുമൃഗങ്ങളെയാണ് പുലി പിടിച്ചിരുന്നത്. റോഡിലൂടെ ശാന്തനായി നടന്നുപോകുന്ന പുലിയുടെ ദൃശ്യങ്ങളും മറ്റും സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. പുലിയെ കുപ്പാടിയിലെ മൃഗപരിപാലനകേന്ദ്രത്തിലേക്ക് മാറ്റും. പിന്നീട് കാട്ടിലേക്ക് തുറന്നുവിടും.

Content Highlights: Leopard which created panic at wayanad for nearly 2months finally caught

dot image
To advertise here,contact us
dot image