വയനാട് മാനന്തവാടിയിൽ തെരുവുനായ ആക്രമണം; വായോധികന് തെരുവ് നായയുടെ കടിയേറ്റു

കാലിന് പരിക്കേറ്റ കുഞ്ഞപ്പൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

dot image

കൽപറ്റ: വയനാട് മാനന്തവാടിയിൽ തെരുവുനായയുടെ ആക്രമണത്തിൽ വായോധികന് കടിയേറ്റു. കൊട്ടിയൂർ അമ്പായത്തോട് സ്വദേശി കുഞ്ഞപ്പനാണ് നായയുടെ കടിയേറ്റത്. കാലിന് പരിക്കേറ്റ കുഞ്ഞപ്പൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മാനന്തവാടി ലിറ്റിൽ ഫ്ലവർ സ്കൂളിന് സമീപത്ത് വെച്ച് ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഈ മാസം നാലാമത്തെ ആൾക്കാണ് മാനന്തവാടിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നത്.

Content Highlights: Stray dog ​​attack in Mananthavady, Wayanad.

dot image
To advertise here,contact us
dot image