Top

ചികിത്സയ്‌ക്കെത്തിയ യുവതിയുടെ വൃക്കകൾ നീക്കം ചെയ്തു; ക്ലിനിക്ക് ഉടമ അറസ്റ്റിൽ, ഡോക്ടറുടെ വൃക്കകൾ ആവശ്യപ്പെട്ട് യുവതി

17 Nov 2022 3:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചികിത്സയ്‌ക്കെത്തിയ യുവതിയുടെ വൃക്കകൾ നീക്കം ചെയ്തു; ക്ലിനിക്ക് ഉടമ അറസ്റ്റിൽ, ഡോക്ടറുടെ വൃക്കകൾ ആവശ്യപ്പെട്ട് യുവതി
X

പാറ്റ്‌ന: ഗർഭപാത്ര ശസ്ത്രക്രിയക്കിടെ യുവതിയുടെ ഇരു വൃക്കകളും ഡോക്ടർ നീക്കം ചെയ്ത സംഭവത്തിൽ ക്ലിനിക്ക് ഉടമ അറസ്റ്റിൽ. സെപ്റ്റംബർ മൂന്നിന് മുസ്സാഫർപൂരിലെ ശുഭ്കാന്ത് നഴ്‌സിങ് ഹോമിൽ ഗർഭപാത്രം നീക്കം ചെയ്യുന്നതിനായി എത്തിയ സുനിതാ ദേവി(38)യാണ് തട്ടിപ്പിനിരയായത്. ഡയാലിസിസിലൂടെയാണ് യുവതി ഇപ്പോൾ ജീവൻ നിലനിർത്തുന്നത്. സംഭവത്തിൽ ക്ലിനിക്ക് ഉടമ പവൻകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തട്ടിപ്പു വെളിപ്പെട്ടതോടെ ഒളിവിൽ പോയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആർ കെ സിങിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കുറ്റവാളിയായ ഡോക്ടറെയും ഉടൻ പിടികൂടണമെന്നും ഡോക്ടറുടെ വൃക്കകൾ തനിക്കു നൽകണമെന്നുമാണ് യുവതിയുടെ ആവശ്യം. അംഗീകാരമില്ലാതെയാണ് നഴ്‌സിങ് ഹോം പ്രവർത്തിച്ചിരുന്നതെന്നും ബിഹാർ പൊലീസ് കണ്ടെത്തിയിരുന്നു. ക്ലിനിക്ക് റജിസ്ട്രേഷൻ നമ്പർ കൂടാതെയാണ് പ്രവർത്തിച്ചു വന്നതെന്ന് മുസാഫർപുർ സീനിയർ പൊലീസ് സൂപ്രണ്ട് ജയന്ത് കാന്ത് പറഞ്ഞു.

യുവതിയുടെ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പവൻകുമാറിനും ഡോ. ആർ കെ സിങിനുമെതിരെ അവയവ മാറ്റിവെക്കൽ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സംഭവത്തിൽ ഇടപെട്ട ദേശീയ മനുഷ്യാവകാശ കമ്മിഷൻ സംസ്ഥാന ആരോഗ്യവകുപ്പിനോട് വിശദീകരണം തേടിയിട്ടുണ്ട്.

STORY HIGHLIGHTS: clinic owner arrested in the incident of removing the kidneys of woman who came for treatment

Next Story

Popular Stories