Top

'കോണ്‍ഗ്രസിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യണം'; ട്വിറ്ററിനോട് ബെംഗളൂരു കോടതി

7 Nov 2022 4:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യണം; ട്വിറ്ററിനോട് ബെംഗളൂരു കോടതി
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യണമെന്ന് ട്വിറ്ററിനോട് ബെംഗളൂരു കോടതി. പകര്‍പ്പവകാശ നിയമം ലംഘിച്ചെന്ന പരാതിയെ തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കെജിഎഫ് 2 ലെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്നാരോപിച്ച് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംആര്‍ടി മ്യൂസിക്കാണ് കോടതിയെ സമീപിച്ചത്. ഗാനം ഉപയോഗിച്ച് ചെയ്തിരിക്കുന്ന മൂന്ന് വീഡിയോ ട്വീറ്റുകള്‍ പിന്‍വലിക്കാനും കോണ്‍ഗ്രസ്, ഭാരത് ജോഡോ യാത്ര എന്നീ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പിന്‍വലിക്കാനുമാണ് ഉത്തരവ്.

രാഹുല്‍ ഗാന്ധിക്കും എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശിനും പാര്‍ട്ടിയുടെ സാമൂഹികമാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനേതിനുമെതിരെ പരാതി നല്‍കിയിരിക്കുന്നത്. നിയമവിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്ത ദൃശ്യങ്ങളുമായി കൂട്ടിച്ചേര്‍ത്ത് ഗാനങ്ങള്‍ പാര്‍ട്ടിയുടേതെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് പ്രചരിപ്പിച്ചതെന്ന് എംആര്‍ടി മ്യൂസിക്കിന്റെ അഭിഭാഷകന്‍ പറഞ്ഞു. സിനിമയുടെ ഹിന്ദി പതിപ്പിലെ ഗാനങ്ങളുടെ പകര്‍പ്പാവകാശം ലഭിക്കാനായി കോടികളാണ് തങ്ങള്‍ ചെലവഴിച്ചതെന്നും കമ്പനി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

പരാതിയില്‍ പാര്‍ട്ടിക്കെതിരെയും മൂന്ന് നേതാക്കള്‍ക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പകര്‍പ്പാവകാശ നിയമത്തിലെയടക്കം വകുപ്പുകള്‍ ചുമത്തിയാണ് കേസ്. നിയമപരമായ അവകാശം ഉറപ്പിക്കാന്‍ മാത്രമാണ് പരാതിയുമായി മുന്നോട്ട് പോകുന്നതെന്നും ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.

Story Highlights: Bengaluru court on Monday passed a direction to microblogging site Twitter to temporarily block the handles of the Congress and its Bharat Jodo Yatra

Next Story