നിയമസഭാ തിരഞ്ഞെടുപ്പിനായി സഖ്യം രൂപീകരിച്ചിട്ടില്ല, ഒറ്റയ്ക്ക് മത്സരിക്കും: എഎപി

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ വേണ്ടി മാത്രമാണ് സഖ്യമുണ്ടാകിയത്

dot image

ന്യൂഡൽഹി: ഡല്ഹി നിയമസഭാ തിരഞ്ഞെടുപ്പില് കോണ്ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് ആംആദ്മി പാര്ട്ടി നേതാവ് ഗോപാല് റായ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ വേണ്ടി മാത്രമാണ് സഖ്യമുണ്ടാകിയതെന്നും അദ്ദേഹം പറഞ്ഞു.

സഖ്യം രൂപീകരിച്ചപ്പോൾ തന്നെ ഈ കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനായി സഖ്യം രൂപവത്കരിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിനെ സര്വ്വശക്തിയുമെടുത്ത് ആംആദ്മി പാർട്ടി നേരിടുമെന്നും ഡല്ഹി പരിസ്ഥിതി മന്ത്രി കൂടിയായ ഗോപാല് റായി പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡല്ഹിയിലെ ഏഴ് സീറ്റുകളും ബിജെപി പിടിച്ചെടുത്തിരുന്നു. ഇന്ത്യ മുന്നണിയുടെ ഭാഗമായിനിന്നുകൊണ്ട് ആംആദ്മി നാലു സീറ്റുകളിലും കോൺഗ്രസ് മൂന്ന് സീറ്റുകളിലുമാണ് മത്സരിച്ചത്.

മൂന്ന് ബിജെപി എംപിമാര് തങ്ങളെ ബന്ധപ്പെടുന്നുണ്ട്; അവകാശവാദവുമായി തൃണമൂല്
dot image
To advertise here,contact us
dot image