മിസോറാമില്‍ ക്വാറി തകര്‍ന്ന് പത്ത് മരണം; നിരവധി പേരെ കാണാതായി

പലരും കല്ലുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണെന്ന് പൊലീസ് അറിയിച്ചു
മിസോറാമില്‍ ക്വാറി തകര്‍ന്ന് പത്ത് മരണം; നിരവധി പേരെ കാണാതായി

ഐസ്വാള്‍: മിസോറാമിലെ ഐസ്വാളില്‍ ക്വാറി തകര്‍ന്ന് പത്ത് മരണം. കരിങ്കല്ല് ക്വാറിയില്‍ നടന്ന അപകടത്തെ തുടര്‍ന്ന് നിരവധി പേരെ കാണാതായി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. പലരും കല്ലുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണെന്നും പൊലീസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നതായി പൊലീസ് അറിയിച്ചു.

സംസഥാനത്ത് കനത്ത മഴ തുടരുകയാണ്. ഹന്തറില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലും രൂക്ഷമായതായാണ് റിപ്പോർട്ട്. വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലുമുണ്ട്. ഇതേതുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. അന്തര്‍ സംസ്ഥാന പാതകളിലും മണ്ണിടിച്ചില്‍ രൂക്ഷമായതിനെ തുടര്‍ന്ന് പുറം ലോകവുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടിരിക്കുകയാണ്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം സാമ്പത്തിക സഹായം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

മിസോറാമില്‍ ക്വാറി തകര്‍ന്ന് പത്ത് മരണം; നിരവധി പേരെ കാണാതായി
റെമാൽ ചുഴലിക്കാറ്റ്: പശ്ചിമ ബംഗാളിൽ ആറ് മരണം; മഴക്കെടുതി രൂക്ഷം

പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ അവശ്യ സര്‍വീസുകള്‍ക്ക് പുറമെയുള്ള എല്ലാ സര്‍ക്കാര്‍ ജീനവക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com