മധ്യപ്രദേശില് വീണ്ടും രാജി; കോണ്ഗ്രസ് എംഎല്എ ബിജെപിയില് ചേര്ന്നു

മുഖ്യമന്ത്രി മോഹന് യാദവിന്റെ നേതൃത്വത്തിലായിരുന്നു സാപ്രെയുടെ ബിജെപി പ്രവേശനം.

dot image

ഭോപ്പാല്: മധ്യപ്രദേശില് കോണ്ഗ്രസ് എംഎല്എ ബിജെപിയില് ചേര്ന്നു. ബിന എംഎല്എ നിര്മല സാപ്രെയാണ് ബിജെപിയില് ചേര്ന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം പുറത്തുവന്നശേഷം മൂന്നാമത്തെ എംഎല്എയാണ് പാര്ട്ടി വിട്ട് ബിജെപിയില് ചേരുന്നത്.

മുഖ്യമന്ത്രി മോഹന് യാദവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു സാപ്രെയുടെ ബിജെപി പ്രവേശനം. താന് മണ്ഡലത്തിലെ ജനങ്ങള്ക്ക് നിരവധി വാഗ്ദാനം നല്കിയിരുന്നുവെന്നും പലതും പൂര്ത്തീകരിക്കാനായില്ലെന്നും ബിജെപി പ്രവേശനത്തിനിടെ സാപ്രെ വോട്ടര്മാരോട് പറഞ്ഞു. കോണ്ഗ്രസിന് സംസ്ഥാനത്ത് യാതൊരു വികസന അജണ്ടയും ഇല്ലെന്നും സാപ്രെ പറഞ്ഞു.

മാര്ച്ച് 19 നായിരുന്നു അമര്വാര എംഎല്എ കമലേഷ് ഷാ ബിജെപിയില് ചേര്ന്നത്. പിന്നലെ ഏപ്രില് 30 ന് രമണിവാസ് റാവത്ത കോണ്ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറി.

dot image
To advertise here,contact us
dot image