അധികാരത്തിൽ തുടരാൻ ഹിന്ദുക്കളിൽ ഭയം സൃഷ്ടിക്കാനാണ് മോദി ശ്രമിക്കുന്നത്: ഫാറൂഖ് അബ്ദുള്ള

ഇന്ത്യയെ ഭിന്നിപ്പിച്ചു കൊണ്ട് ഭരിക്കുകയാണ് ഇപ്പോൾ മോദി ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി
അധികാരത്തിൽ തുടരാൻ ഹിന്ദുക്കളിൽ ഭയം സൃഷ്ടിക്കാനാണ് മോദി ശ്രമിക്കുന്നത്: ഫാറൂഖ് അബ്ദുള്ള

ജമ്മു കശ്മീർ: ഭരണത്തിൽ തുടരാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദുകളെ ഭയപ്പെടുത്തുന്നു എന്ന് ജമ്മു കശ്മീർ നാഷ്ണൽ കോൺഫറൻസ് പ്രസിഡൻ്റ് ഫാറൂഖ് അബ്ദുള്ള. 2014ൽ പ്രധാനമന്ത്രി ആയതിന് ശേഷം സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങളെ പറ്റി മോദി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയെ ഭിന്നിപ്പിച്ചു കൊണ്ട് ഭരിക്കുകയാണ് ഇപ്പോൾ മോദി ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാൻയാർ ലോക്സഭാ സ്ഥാനാർത്ഥി അഗ സയ്യിദ് റുഹുല്ല മെഹ്ദിയുടെ തിരഞ്ഞെടുപ്പ് റാലിക്കെത്തിയപ്പോഴായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ പ്രതികരണം. ഇപ്പോൾ ഹിന്ദുകളെ ഭയപ്പെടുത്തുകയാണ് മോദി ചെയ്യുന്നത്. മുസ്ലീങ്ങൾക്ക് പണം നൽകാനായി ഹിന്ദുകളുടെ താലിമാലകൾ വിൽക്കുന്ന സ്ഥിതി വരുമെന്നുമാണ് മോദി പറയുന്നത്. ഇന്ത്യയിലെ സഹോദരിമാരുടെയും അമ്മമാരുടെയും താലിമാലകൾ വിൽക്കാനായി തങ്ങൾ അത്ര മോശപ്പെട്ടവരാണോ എന്ന് ഫാറൂഖ് അബ്ദുള്ള ചോദിച്ചു.

ഒരു പക്ഷേ പ്രതിപക്ഷമാണ് ഇനി ഭരണത്തിൽ വരുന്നതെങ്കിൽ ജനങ്ങൾ സ്വരൂപിച്ചു വെച്ചിരിക്കുന്ന സേവിംഗ്സ് എല്ലാം നികുതി ഇനത്തിലേക്ക് കൊടുക്കേണ്ടി വരും. രണ്ട് വീടുകൾ ഉള്ളവരാണെങ്കിൽ അതിൽ ഒരു വീട് മുസ്ലീങ്ങൾക്ക് കൊടുക്കേണ്ടി വരുമെന്ന് പറഞ്ഞാണ് മോദി പേടിപ്പിക്കുന്നത്. മുസ്ലീങ്ങൾ കൂട്ടികളെ ഉണ്ടാകുന്നു എന്നാണ് അദ്ദേഹത്തിൻ്റെ പരാതി. കുട്ടികൾ എന്നാൽ ദൈവത്തിൻ്റെ ദാനമാണ്. സ്വന്തം ഭാര്യക്ക് പോലും പ്രാധാന്യം നൽകാത്ത മോദിക്കെങ്ങനെ ഇതിൻ്റെ മൂല്യം മനസ്സിലാകുമെന്നും അദ്ദേഹം ചോ​ദിച്ചു. മോദി ഭരണത്തിൽ വന്നതിന് ശേഷം ​ഗ്യാസിൻ്റെ വില വർധിപ്പിച്ചതിനെ പറ്റിയും അദ്ദേഹം കുറ്റപ്പെടുത്തി.

അധികാരത്തിൽ തുടരാൻ ഹിന്ദുക്കളിൽ ഭയം സൃഷ്ടിക്കാനാണ് മോദി ശ്രമിക്കുന്നത്: ഫാറൂഖ് അബ്ദുള്ള
വാർണർ 70 ശതമാനം ഇന്ത്യക്കാരനെന്ന് ഓസ്ട്രേലിയൻ താരം

Related Stories

No stories found.
logo
Reporter Live
www.reporterlive.com