ജമ്മു കശ്മീരില്‍ ഇന്‍ഡ്യ മുന്നണി, മൂന്ന് സീറ്റുകള്‍ നേടും, എന്‍ഡിഎക്ക് രണ്ട്;ഇന്ത്യാ ടുഡേ സര്‍വേ ഫലം

ഡിസംബര്‍ 15 മുതല്‍ ജനുവരി 28വരെയാണ് സര്‍വേ നടത്തിയത്.
ജമ്മു കശ്മീരില്‍ ഇന്‍ഡ്യ മുന്നണി, മൂന്ന് സീറ്റുകള്‍ നേടും, എന്‍ഡിഎക്ക് രണ്ട്;ഇന്ത്യാ ടുഡേ സര്‍വേ ഫലം

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരില്‍ ആകെയുള്ള അഞ്ച് സീറ്റുകളില്‍ മൂന്നെണ്ണത്തില്‍ ഇന്‍ഡ്യ മുന്നണി വിജയിക്കുമെന്ന് ഇന്ത്യാ ടുഡേ 'മൂഡ് ഓഫ് ദ നേഷന്‍' അഭിപ്രായ സര്‍വേ. ബാക്കിയുള്ള രണ്ട് സീറ്റുകളില്‍ എന്‍ഡിഎ മുന്നണി വിജയിക്കും.

എന്‍ഡിഎ 49% വോട്ട് നേടും. കഴിഞ്ഞ തവണത്തേക്കാള്‍ മൂന്ന് ശതമാനം വോട്ട് അധികം നേടും. കഴിഞ്ഞ തവണ നേടിയ 36%ത്തില്‍ നിന്ന് 39%ത്തിലേക്ക് ഇന്‍ഡ്യ മുന്നണി മുന്നേറും. മറ്റുള്ളവര്‍ 15% വോട്ടും നേടും.

ഡിസംബര്‍ 15 മുതല്‍ ജനുവരി 28വരെയാണ് സര്‍വേ നടത്തിയത്. എല്ലാ ലോക്‌സഭ സീറ്റുകളില്‍ നിന്നുമായി 35,801 പേരില്‍ നിന്നാണ് അഭിപ്രായം തേടിയത്.

ജമ്മു കശ്മീരില്‍ ഇന്‍ഡ്യ മുന്നണി, മൂന്ന് സീറ്റുകള്‍ നേടും, എന്‍ഡിഎക്ക് രണ്ട്;ഇന്ത്യാ ടുഡേ സര്‍വേ ഫലം
പഞ്ചാബില്‍ ആപ്പിനും കോണ്‍ഗ്രസിനും തുല്യ സീറ്റുകള്‍, ബിജെപിക്ക് രണ്ട്; ഇന്‍ഡ്യ ടുഡേ സര്‍വേ ഫലം

Related Stories

No stories found.
logo
Reporter Live
www.reporterlive.com