'നോണ് സ്റ്റാര്ട്ടര്'; നന്ദി പ്രമേയ ചര്ച്ചയില് രാഹുല് ഗാന്ധിയെ പരിഹസിച്ച് മോദി

തനിക്ക് 400 സീറ്റുകള് ലഭിക്കുമെന്ന് ഖര്ഗെ പറഞ്ഞു. എന്നാല് കോണ്ഗ്രസ് 40 സീറ്റുകള്ക്കപ്പുറം കടക്കില്ലെന്നും മോദി മറുപടി നല്കി

dot image

ന്യൂഡല്ഹി: രാജ്യസഭയില് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയെ വീണ്ടും പരിഹസിച്ച് പ്രധാനമന്ത്രി . കോണ്ഗ്രസ് പാര്ട്ടിയുടെ യുവരാജ് ഒരു 'നോണ് സ്റ്റാര്ട്ടര്' ആണെന്ന് മോദി പരിഹസിച്ചു. നന്ദി പ്രമേയ ചര്ച്ചയില് മറുപടി പറയവേയായിരുന്നു മോദിയുടെ പരിഹാസം. തിങ്കളാഴ്ച്ച നടന്ന ലോക് സഭ സമ്മേളനത്തില് കോണ്ഗ്രസിനെ കടന്ന് ആക്രമിക്കുകയും രാഹുല് ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ പരിഹസിക്കുകയും ചെയ്തിരുന്നു

ഒരേ ഉല്പ്പന്നം വീണ്ടും വീണ്ടും അവതരിപ്പിക്കാനുള്ള ശ്രമത്തില് കോണ്ഗ്രസിന്റെ കട അടച്ചുപൂട്ടലിന്റെ വക്കിലാണെന്നായിരുന്നു മോദിയുടെ വിമര്ശനം. കോണ്ഗ്രസ് ജനാധിപത്യത്തെ തകര്ത്തുവെന്നും ഭരണഘടന മൂല്യങ്ങളെ തടവിലാക്കിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കോണ്ഗ്രസ് ദേശീയ അധ്യക്ഷന് മല്ലികാര്ജ്ജുന് ഖര്ഗെയെയും പ്രധാനമന്ത്രി പരിഹസിച്ചു. പാര്ലമെന്റില് ഇനി അവസരം കിട്ടില്ലെന്ന രീതിയിലാണ് ഖര്ഗെ സംസാരിക്കുന്നതെന്നും ഖര്ഗയെ നിയന്ത്രിക്കുന്ന ഘടകങ്ങള് അന്ന് പാര്ലമെന്റില് ഇല്ലായിരുന്നുവെന്നും അതാണ് അദ്ദേഹം അന്ന് ഒരുപാട് സംസാരിച്ചതെന്നും മോദി പറഞ്ഞു.

ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഉത്തരാഖണ്ഡ്, രാജ്യത്ത് ആദ്യം

തനിക്ക് 400 സീറ്റുകള് ലഭിക്കുമെന്ന് ഖര്ഗെ പറഞ്ഞു. എന്നാല് കോണ്ഗ്രസ് 40 സീറ്റുകള്ക്കപ്പുറം കടക്കില്ലെന്നും മോദി മറുപടി നല്കി. 2024ലെ തിരഞ്ഞെടുപ്പില് കോണ്ഗ്രസ് പരാജയം സമ്മതിച്ചു കഴിഞ്ഞെന്നും കോണ്ഗ്രസിനോട് സഹതാപമുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. മുന് പ്രധാനമന്ത്രി ജവഹര്ലാല് നെഹ്റുവിനെയും നന്ദിപ്രമേയ പ്രസംഗത്തില് മോദി വിമര്ശിച്ചു. തൊഴിലില് സംവരണത്തിന് നെഹ്റു എതിരായിരുന്നുയെന്നും സംവരണം ഇന്ത്യയെ ദുര്ബലമാക്കുമെന്നാണ് നെഹ്റു പറഞ്ഞതെന്നും കോണ്ഗ്രസിന് നയത്തിലും നേതാവിലും ഗ്യാരന്റിയില്ലെന്നും മോദി വിമര്ശിച്ചു.

dot image
To advertise here,contact us
dot image