പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ നിർബന്ധിച്ചു; അച്ഛന്റെ വെട്ടിമാറ്റിയ തലയുമായി യുവാവ് വണ്ടിയോടിച്ചത് 21 കിലോമീറ്റർ

ചില മൃതദേഹ ഭാഗങ്ങൾ വീട്ടിനകത്ത് ഒരു ഡ്രമ്മിൽ സൂക്ഷിക്കുകയും ചെയ്തു

പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ നിർബന്ധിച്ചു; അച്ഛന്റെ വെട്ടിമാറ്റിയ തലയുമായി യുവാവ് വണ്ടിയോടിച്ചത് 21 കിലോമീറ്റർ
dot image

ലക്‌നൗ: നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി നിരന്തരം സമ്മർദ്ദം ചെലുത്തിയ പിതാവിനെ മകൻ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ലക്‌നൗവിലെ ബിസിനസുകാരനായ മൻവേന്ദ്ര സിങിനെയാണ് 21 വയസുകാരനായ മകൻ അക്ഷത് കൊലപ്പെടുത്തിയത്. മൻവേന്ദ്ര സിങിൻ്റെ വെട്ടിമാറ്റിയ തല കാറിൽ കയറ്റി വീട്ടിൽ നിന്ന് ഏകദേശം 21 കിലോമീറ്റർ അകലെയാണ് ഉപേക്ഷിച്ചത്. സംശയം തോന്നാതിരിക്കാൻ മൃതദേഹത്തിലെ കൈകളും കാലുകളും വ്യത്യസ്ത സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തെളിവുകൾ ഇല്ലാതാക്കാൻ കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കുഴിയെടുത്തു കുഴിച്ചിട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. ചില മൃതദേഹ ഭാഗങ്ങൾ വീട്ടിനകത്ത് ഒരു ഡ്രമ്മിൽ സൂക്ഷിക്കുകയും ചെയ്തു.

ഫെബ്രുവരി 20 ന് നീറ്റ് പരീക്ഷയ്ക്ക് പഠിക്കാനായി മൻവേന്ദ്ര മകനോട് ആവശ്യപ്പെട്ടു. ഇതിൻ്റെ പേരിൽ നടന്ന തർക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് മകൻ പിതാവിൻ്റെ തലയിൽ വെടിവെയ്ക്കുകയായിരുന്നു. പിതാവ് തൽക്ഷണം മരിച്ചു. അക്ഷതിന്‍റെ സഹോദരി കൊലപാതകത്തിന് സാക്ഷിയാണ്.

വെടിയൊച്ച കേട്ട് അക്ഷതിൻ്റെ സഹോദരി കൃതി മുറിയിൽ നിന്ന് പുറത്തേക്ക് ഓടിയെന്നും കൊലപാതക വിവരങ്ങൾ പുറത്ത് പറയരുതെന്നും പറഞ്ഞാൽ കൊന്നുകളയുമെന്ന് അക്ഷത് ഭീഷണിപ്പെടുത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കൊലയ്ക്ക് ശേഷം മൃതദേഹം ഒരു ഡ്രമ്മിനുള്ളിൽ വെയ്ക്കാൻ അക്ഷത് ശ്രമിച്ചിരുന്നു. എന്നാൽ ശരീരം ഡ്രമ്മിനുള്ളിൽ കൊളളാതെ വന്നപ്പോൾ കൈകളും കാലുകളും ഒരു വാൾ ഉപയോഗിച്ച് മുറിച്ചുമാറ്റിയെന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

ബിസിനസുകാരനായ മൻവേന്ദ്ര സിങിന് ലഖ്‌നൗവിൽ നാല് പാത്തോളജി ലബോറട്ടറികളും മൂന്ന് മദ്യശാലകളും ഉൾപ്പെടെ ഒരു വലിയ ബിസിനസ് ശൃംഖലയാണ് ഉള്ളത്. ഇത്തരം സംരംഭം ഉണ്ടായിട്ടും ബിസിനസ്സിലേക്ക് കടക്കുന്നതിന് പ്രഥാമിക വിദ്യാഭ്യാസവും പ്രൊഫഷണൽ യോഗ്യതകളും അത്യാവശ്യമാണെന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. എന്നാൽ കൂടുതൽ പഠനങ്ങളില്ലാതെ ബിസിനസിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ അക്ഷത് ആഗ്രഹിച്ചിരുന്നുവെന്നും അതിനെ ചൊല്ലി മകനുമായി തർക്കം നടക്കാറുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഭാര്യ മരിച്ച ശേഷം മകൻ ഒരു ഡോക്ടറാകുന്നത് കാണാനാണ് മൻവേന്ദ്ര ആഗ്രഹിച്ചിരുന്നതെന്നും ബന്ധുക്കൾ പറയുന്നു.

നീറ്റ് പരീക്ഷയിൽ വിജയിക്കാൻ വർഷങ്ങളായി സമ്മർദ്ദം ചെലുത്തിയതാണ് കൊലപാതക കാരണമെന്ന് അക്ഷത് അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു. ഫെബ്രുവരി 20 മുതല്‍ മാനവേന്ദ്ര പ്രസാദിനെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം പുരോഗമിക്കവെ മകനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതക വിവരം പുറത്തുവന്നത്.

Content Highlight : Shocking details have emerged in the case where a son allegedly killed his father following constant pressure to prepare for the NEET exam, raising serious concerns about academic stress and mental health.

dot image
To advertise here,contact us
dot image