ഡോസണും ആര്‍ച്ചറും തിളങ്ങി; പാകിസ്താനെ 164 റണ്‍സിലൊതുക്കി ഇംഗ്ലണ്ട്‌

പല്ലേക്കല്ലെയില്‍ ടോസ് നേടിയ പാകിസ്താന്‍ ആദ്യം ബാറ്റിങ്ങിനിറങ്ങുകയായിരുന്നു

ഡോസണും ആര്‍ച്ചറും തിളങ്ങി; പാകിസ്താനെ 164 റണ്‍സിലൊതുക്കി ഇംഗ്ലണ്ട്‌
dot image

ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ പാകിസ്താനെ 164 റണ്‍സിലൊതുക്കി ഇംഗ്ലണ്ട്. പല്ലേക്കല്ലെയില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു.

പാകിസ്താന് വേണ്ടി ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ അര്‍ധ സെഞ്ച്വറി നേടി. 45 പന്തില്‍ 63 റണ്‍സെടുത്ത ഫര്‍ഹാനാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍. 24 പന്തില്‍ 25 റണ്‍സെടുത്ത ബാബര്‍ അസം, 16 പന്തില്‍ 25 റണ്‍സെടുത്ത ഫഖര്‍ സമാന്‍, 11 പന്തില്‍ 23 റണ്‍സെടുത്ത ഷദബ് ഖാന്‍ എന്നിവര്‍ മാത്രമാണ് പിന്നീട് പാക് നിരയില്‍ രണ്ടക്കം കടന്നത്.

Content Highlights: T20 World Cup 2026 Super 8: Liam Dawson, Jofra Archer help England restrict Pakistan to 164/9

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us