

മധുര: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിര്‍ണായക നീക്കവുമായി എഐഎഡിഎംകെ മുന്‍ നേതാവും ജയലളിതയുടെ വിശ്വസ്തയുമായിരുന്ന വി കെ ശശികല. പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന സൂചനയാണ് ശശികല നല്‍കുന്നത്. ജയലളിതയുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ശശികലയുടെ സസ്‌പെന്‍സ് നീക്കം. ശുഭകരമായ വാര്‍ത്ത ഉടന്‍ ഉണ്ടാകുമെന്ന് ശശികല പറഞ്ഞു.
നമ്മുടെ കൊടി ഇന്ന് തന്നെ പരിചയപ്പെടുത്തുമെന്നും സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കുമെന്നും കൂടുതല്‍ കാര്യങ്ങള്‍ ഇന്നു തന്നെ ജനങ്ങളോട് വിശദീകരിക്കുമെന്നും ശശികല പറഞ്ഞിരുന്നു. തുടര്‍ന്ന് കമുതിയില്‍ നടന്ന ചടങ്ങില്‍ അണ്ണാ ദുരൈ, എംജിആര്‍, ജയലളിത എന്നിവരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത പാര്‍ട്ടിയുടെ കൊടി ശശികല പരിചയപ്പെടുത്തുകയും ചെയ്തു. അതേസമയം പാര്‍ട്ടിയുടെ ഔദ്യോഗിക പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു എഐഎഡിഎംകെ ശശികലയെ പുറത്താക്കിയത്. ഡിഎംകെയും, എഐഎഡിഎംകെ-ബിജെപി സഖ്യവും തമ്മിലുള്ള മത്സരത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട് സാക്ഷ്യം വഹിക്കുക. നടന്‍ വിജയുടെ തമിഴക വെട്രി കഴകവും നിര്‍ണ്ണായക റോളില്‍ തെരഞ്ഞെടുപ്പിനെ നേരിടും.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ 133 സീറ്റിലാണ് വിജയിച്ചത്. കോണ്‍ഗ്രസ് 18 സീറ്റിലും പിഎംകെ അഞ്ച് സീറ്റിലും വിസികെ നാല് സീറ്റിലും മറ്റുള്ളവര്‍ എട്ട് സീറ്റിലുമാണ് വിജയിച്ചത്. തുടര്‍ന്ന് ഡിഎംകെ നയിക്കുന്ന മുന്നണി 159 സീറ്റോടെ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. എഐഎഡിഎംകെ നേടിയ 66 സീറ്റ് അടക്കം 75 സീറ്റുകള്‍ എന്‍ഡിഎ സഖ്യവും നേടി.
Content Highlights: Ahead of TamilNadu assembly election v k sasikala to lauch political party