'ഈ സമരത്തില്‍ രാഷ്ട്രീയമില്ല'; കേരളത്തിന് പിന്തുണയുമായി ഡി കെ ശിവകുമാര്‍

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നികുതിവിഹിതം നിഷേധിക്കപ്പെടുകയാണെന്ന് സിദ്ധരാമയ്യ
'ഈ സമരത്തില്‍ രാഷ്ട്രീയമില്ല'; കേരളത്തിന് പിന്തുണയുമായി ഡി കെ ശിവകുമാര്‍

ന്യൂഡല്‍ഹി: കേന്ദ്രനയങ്ങള്‍ക്കെതിരായ കര്‍ണാടക സര്‍ക്കാരിന്റെ ഡല്‍ഹി സമരം തുടരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നികുതിവിഹിതം നിഷേധിക്കപ്പെടുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. കേന്ദ്രത്തിനെതിരായ സമരത്തില്‍ രാഷ്ട്രീയമില്ലെന്ന് കേരളത്തിന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു.

നികുതി വിഹിതമായി 4,30,000 കോടി കര്‍ണാടക നല്‍കി. പക്ഷെ അര്‍ഹതപ്പെട്ടത് തിരികെ ലഭിക്കുന്നില്ല. 100 രൂപ സംസ്ഥാനം കേന്ദ്രത്തിന് നല്‍കിയാല്‍ അതില്‍ 30 രൂപ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതാണ് എന്നാല്‍ അത് ലഭിക്കുന്നില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

നാളെ ഡല്‍ഹിയില്‍ കേരളം നടത്താനിരിക്കുന്ന സമരത്തിന് ഡി കെ ശിവകുമാര്‍ പിന്തുണ പ്രഖ്യാപിച്ചു. ഈ സമരത്തില്‍ രാഷ്ട്രീയമില്ല. കേരളത്തിന്റെ സമരത്തെയും പിന്തുണക്കുന്നു. സഭാ സമ്മേളനം ഉള്ളതുകൊണ്ടാണ് കേരളത്തിന്റെ സമരത്തില്‍ പങ്കെടുക്കാത്തത്. കേന്ദ്ര നയങ്ങള്‍ മൂലം കേരളത്തിലും സമാന പ്രതിസന്ധിയാണുള്ളതെന്നും ശിവകുമാര്‍ പ്രതികരിച്ചു.

ജന്തര്‍മന്തറിലാണ് കേന്ദ്രസര്‍ക്കാരിന്റെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള അവഗണനയ്‌ക്കെതിരായ പ്രതിഷേധം നടക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, പുറമെ മറ്റ് ജനപ്രതിനിധികളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ചലോ ഡല്‍ഹി എന്ന പേരിലാണ് പ്രതിഷേധം നടക്കുന്നത്. സമാനമായ വിഷയത്തില്‍ കേരളത്തിന്റെ ഡല്‍ഹി സമരം നാളെ നടക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com