

ആഷസ് പരമ്പരയിലെ അവസാനത്തെ ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ജനുവരി നാല് മുതൽ എട്ട് വരെ സിഡ്നിയിൽ നടക്കുന്ന അവസാന ടെസ്റ്റിനായുള്ള 12 അംഗ സംഘത്തെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബെൻ സ്റ്റോക്സ് നയിക്കുന്ന 12 അംഗ ടീമിൽ സ്പിന്നർ ഷുഹൈബ് ബഷീർ, മാത‍്യു പോട്ട്സ് അടക്കമുള്ള താരങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്.
പേസർ ഗസ് ആറ്റ്‌കിൻസൺ പരിക്കിനെ തുടർന്ന് പുറത്തായതോടെയാണ് മാത്യു പോട്ട്സിന് ടീമിൽ അവസരം ലഭിച്ചത്. പോട്ട്സ് ആദ്യമായാണ് ആഷസ് പരമ്പരയിൽ കളിക്കാനൊരുങ്ങുന്നത്. അതേസമയം സിഡ്നിയിലെ പിച്ച് സ്പിന്നർമാരെ തുണയ്ക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് ഷുഹൈബ് ബഷീറിനെ ടീമിലെടുത്തിരിക്കുന്നത്. ഇന്ത‍്യയ്ക്കെതിരെ ജൂലൈയിൽ നടന്ന പരമ്പരയിലാണ് ഷുഹൈബ് അവസാനമായി ഇംഗ്ലണ്ടിന് വേണ്ടി കളിച്ചത്.
➡️ Shoaib Bashir
— England Cricket (@englandcricket) January 2, 2026
➡️ Matthew Potts
We've named our 12-man squad for the fifth and final Ashes Test against Australia 👇
ആഷസ് പരമ്പരയിലെ ആദ‍്യ മൂന്ന് ടെസ്റ്റുകളിലും ഓസ്ട്രേലിയയോട് തോൽവി ഏറ്റുവാങ്ങിയ ഇംഗ്ലണ്ടിന് നാലാം ടെസ്റ്റ് മത്സരത്തിൽ മാത്രമാണ് നാല് വിക്കറ്റിന് വിജയിക്കാനായത്. ഇതോടെ പരമ്പര 3-1 എന്ന നിലയിലാക്കിയ ഇംഗ്ലണ്ടിന് വിജയത്തോടെ പരമ്പര അവസാനിപ്പിക്കുവാനുള്ള അവസരമാണ് സിഡ്‌നിയിൽ ഉള്ളത്.
അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്ക്വാഡ്: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ഷുഹൈബ് ബഷീർ, ജേക്കബ് ബെഥൽ, ഹാരി ബ്രൂക്ക്, ബ്രൈഡൻ കാർസ്, സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, വിൽ ജാക്സ്, മാത്യു പോട്ട്സ്, ജോ റൂട്ട്, ജെയ്മി സ്മിത്ത് (വിക്കറ്റ് കീപ്പർ), ജോഷ് ടംഗ്.
Content highlights: Ashes Fifth Test: England Name Matthew Potts And Shoaib Bashir In Squad