ഉറങ്ങിക്കിടക്കവെ വീട് പുറത്തുനിന്ന് പൂട്ടി തീയിട്ടു; തമിഴ്‌നാട്ടിൽ DMK പ്രവർത്തകനെയും ഭാര്യയെയും ചുട്ടുകൊന്നു

ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവണ്ണാമല ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

ഉറങ്ങിക്കിടക്കവെ വീട് പുറത്തുനിന്ന് പൂട്ടി തീയിട്ടു; തമിഴ്‌നാട്ടിൽ DMK പ്രവർത്തകനെയും ഭാര്യയെയും ചുട്ടുകൊന്നു
dot image

തിരുവണ്ണാമല: തമിഴ്‌നാട്ടില്‍ ഡിഎംകെ പ്രവര്‍ത്തകനെയും ഭാര്യയെയും ചുട്ടുകൊന്നു. തിരുവണ്ണാമലയ്ക്ക് സമീപമുള്ള ചെങ്ങം പക്രിപാളയം പ്രദേശത്താണ് അതിദാരുണമായ സംഭവം നടന്നത്. ഡിഎംകെ വാര്‍ഡ് തെരഞ്ഞെടുപ്പ് ചുമതലയുള്ള ശക്തിവേലും(50) ഭാര്യ അമൃത(45)വുമാണ് മരിച്ചത്. ഇവര്‍ ഉറങ്ങിക്കിടന്നപ്പോള്‍ വീട് പുറത്തു നിന്ന് പൂട്ടിയിട്ട ശേഷം അജ്ഞാതര്‍ തീയിടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഡിഎംകെ വാര്‍ഡ് ഇലക്ഷന്‍ ഇന്‍ ചാര്‍ജായ ശക്തിവേല്‍ തിരുവണ്ണാമല ജില്ലയിലെ ചെങ്ങത്തിനടുത്തുള്ള പക്രിപാളയം പഞ്ചായത്തില്‍ നിന്നുള്ളയാളാണ്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവണ്ണാമല ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Content Highlights: DMK worker and wife burnt to death in Tamil Nadu

dot image
To advertise here,contact us
dot image