വിവാഹ വാഗ്ദാനം നല്‍കി പീഡനം, പിന്നീട് പിന്മാറ്റം, യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു; യുവാവ് അറസ്റ്റില്‍

സംഭവത്തില്‍ ഇടയിലക്കാട് സ്വദേശി ഗോകുലിനെതിരെയാണ് പൊലീസ് കേസെടുത്തത്

വിവാഹ വാഗ്ദാനം നല്‍കി പീഡനം, പിന്നീട് പിന്മാറ്റം,  യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു; യുവാവ് അറസ്റ്റില്‍
dot image

കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസ്. യുവാവ് വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറിയതോടെ യുവതി അമിതമായ അളവില്‍ ഉറക്ക ഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഇടയിലക്കാട് സ്വദേശി ഗോകുലിനെതിരെ പൊലീസ് കേസെടുത്തു.

വിവാഹ വാഗ്ദാനം നൽകി ഗോകുല്‍ യുവതിയെ നിരവധി തവണ പീഡിപ്പിക്കുകയായിരുന്നു. ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറി. ഇതോടെ മാനസികമായി തകര്‍ന്ന യുവതി ഉറക്ക ഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ചികിത്സയ്ക്കായി പ്രവേശിപ്പിച്ച ആശുപത്രിയിലെ അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി യുവതിയുടെ മൊഴിയെടുത്തു. പിന്നീട് ഗോകുലിനെതിരെ കേസെടുക്കുകയായിരുന്നു. യുവതി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Content Highlights: Woman tries to kill herself after partner decided to breakup; Case registered

dot image
To advertise here,contact us
dot image