
രാജസ്ഥാൻ: രജ്പുത് കർണിസേന നേതാവ് സുഖ്ദേവ് സിംഗ് ഗോഗമേദിയുടെ കൊലപാതകം വ്യക്തി വൈരാഗ്യം മൂലമെന്ന് സൂചന. കേസിലെ പ്രതി രോഹിത് ഗോദാരയുടെ ശത്രുക്കളെ സുഖ്ദേവ് പിന്തുണച്ചത് ആണ് ആക്രമണത്തിന് കാരണമായി കരുതുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം രാജസ്ഥാൻ പോലീസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ചൊവ്വാഴ്ചയാണ് സുഖ്ദേവ് കൊല്ലപ്പെടുന്നത്.
കൊലയാളി സംഘത്തില് ഉള്പ്പെട്ട രോഹിത് റാത്തോഡ്, നിതിന് ഫൗജി എന്നിവരെയാണ് ഇനി പിടികിട്ടാനുള്ളത്. പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ നിർണായക വിവരങ്ങൾ നൽകുന്നവർക്ക് 5 ലക്ഷം രൂപയും രാജസ്ഥാൻ പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊലയാളികളെ പിടികൂടി ശിക്ഷിക്കും വരെ സുഖ്ദേവ് സിംഗിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് കര്ണിസേന.
കോൺഗ്രസിനെ നയിക്കാനുള്ള രാഹുൽ ഗാന്ധിയുടെ കഴിവിനെ പ്രണബ് മുഖർജി ചോദ്യം ചെയ്തിരുന്നു; ശർമ്മിഷ്ഠ മുഖർജി