'ബിജെപിയെ പുറത്താക്കാൻ ജനം ആഗ്രഹിക്കുന്നു'; ഇൻഡ്യ സഖ്യം ശക്തി പ്രാപിക്കുമെന്ന് അഖിലേഷ് യാദവ്

'ഫലം എന്തായാലും സഖ്യം മുൻപോട്ട് തന്നെ'

dot image

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് ഫലമുണ്ടാക്കിയ ക്ഷീണത്തെ ഇൻഡ്യ മുന്നണി മറികടക്കുമെന്ന് സമാജ്വാദി പാർട്ടി. ഇൻഡ്യ സഖ്യം ശക്തിപ്രാപിക്കുമെന്നും ഫലം എന്തായാലും സഖ്യം മുൻപോട്ട് തന്നെയെന്നും അഖിലേഷ് യാദവ് പറഞ്ഞു. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ജനം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ബുധനാഴ്ച്ച ഡല്ഹിയില് ചേരാനിരുന്ന ഇന്ഡ്യാ മുന്നണിയുടെ യോഗത്തിൽ അഖിലേഷ് യാദവ് പങ്കെടുക്കില്ലെന്ന് അറിയിച്ചു. ബിഹാര് മുഖ്യമന്ത്രി നിതീഷ് കുമാറും പശ്ചിമബംഗാള് മുഖ്യമന്ത്രി മമതാ ബാനര്ജിയും പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ യോഗം ഡിസംബര് 18 ലേക്ക് മാറ്റിവെച്ചു. യോഗം ചേരുന്ന കാര്യം താന് അറിഞ്ഞിട്ടില്ലെന്നായിരുന്നു മമതയുടെ പ്രതികരണം.

'സ്വന്തം ഗ്രാമത്തില് 50 വോട്ട് പോലും കിട്ടിയില്ല'; ഇവിഎമ്മില് സംശയം പ്രകടിപ്പിച്ച് കോണ്ഗ്രസ്

നിതീഷ് കുമാറും അഖിലേഷ് യാദവും യോഗത്തിന് പാര്ട്ടി പ്രതിനിധികളെ അയയ്ക്കുമെന്ന് അറിയിച്ചിരുന്നു. ജെഡിയു പാര്ട്ടി അധ്യക്ഷന് രാജീവ് രഞ്ജനെയും സഞ്ജയ് ഝായെയും അഖിലേഷ് യാദവ് രാജ്യസഭാ എംപി രാംഗോപാല് യാദവിനെയും യോഗത്തിന് അയക്കുമെന്നായിരുന്നു സൂചന. അതിനിടെയാണ് യോഗം മാറ്റിയതായി അറിയിച്ചത്.

മമതയ്ക്ക് പിന്നാലെ നിതീഷും അഖിലേഷും അസൗകര്യം അറിയിച്ചു; 'ഇന്ഡ്യ' മുന്നണി യോഗം മാറ്റി

കഴിഞ്ഞ ദിവസം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കെയാണ് കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജ്ജുന് ഖാര്ഗെ ഇന്ഡ്യാ മുന്നണി യോഗം ചേരാന് തീരുമാനിച്ചതായി അറിയിച്ചത്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷം ചേരുന്ന ആദ്യ യോഗമാണിത്. ആഗസ്റ്റ് 31 നും സെപ്തംബര് 1 നുമായി മുംബൈയില് വെച്ചാണ് ഇന്ഡ്യാ മുന്നണിയുടെ അവസാന യോഗം ചേര്ന്നത്.

dot image
To advertise here,contact us
dot image