'ഇന്ഡ്യ' മുന്നണി യോഗം വിളിച്ച് കോണ്ഗ്രസ്

ബുധനാഴ്ച്ച ഡല്ഹിയിലാണ് യോഗം ചേരുക

dot image

ന്യൂഡല്ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കെ യോഗം വിളിച്ച് 'ഇന്ഡ്യ' മുന്നണി. ബുധനാഴ്ച്ച ഡല്ഹിയിലാണ് യോഗം ചേരുക. കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജ്ജുന് ഖാര്ഗെയാണ് യോഗം വിളിച്ചത്.

തിരഞ്ഞെടുപ്പ് ഫലങ്ങള് പുറത്ത് വരുമ്പോള് ഛത്തീസ്ഗഢിലും തെലങ്കാനയിലും കോണ്ഗ്രസിന് ആശ്വസിക്കാവുന്ന നിലയാണ്. ഒടുവില് വിവരം ലഭിക്കുമ്പോള് ഛത്തീസ്ഗഢിലെ 90 നിയമസഭാ സീറ്റുകളില് ബിജെപി 46 ഇടത്തും കോണ്ഗ്രസ് 42 ഇടത്തുമാണ് മുന്നേറുന്നത്. തെലങ്കാനയില് കോണ്ഗ്രസ് 65 സീറ്റിലും ബിആര്എസ് 40 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

അതേസമയം മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി ബഹുദൂരം മുന്നിലാണ്. രാജസ്ഥാനില് 199 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില് ബിജെപി 113 സീറ്റിലും കോണ്ഗ്രസ് 70 സീറ്റിലുമാണ് ലീഡ് ചെയ്യുന്നതെങ്കില് മധ്യപ്രദേശില് കോണ്ഗ്രസ് 91 സീറ്റിലും ബിജെപി 138 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

dot image
To advertise here,contact us
dot image