ന്യൂസ്ക്ലിക്കിന്റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി; പുരകായസ്തയും അമിത് ചക്രവര്‍ത്തിയും കസ്റ്റഡിയിൽ തുടരും

ഒക്ടോബര്‍ 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് പ്രബീര്‍ പുരകായസ്തയും അമിത് ചക്രബര്‍ത്തിയും
ന്യൂസ്ക്ലിക്കിന്റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി; പുരകായസ്തയും അമിത് ചക്രവര്‍ത്തിയും കസ്റ്റഡിയിൽ തുടരും

ഡൽഹി: ന്യൂസ്ക്ലിക്ക് ഡയറക്ടര്‍ പ്രബീര്‍ പുരകായസ്തയും എച്ച് ആർ മാനേജർ അമിത് ചക്രവര്‍ത്തിയും നല്‍കിയ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ഇരുവരെയും അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്ത് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ഡല്‍ഹി പൊലീസിന്റെ അറസ്റ്റും എഫ്ഐആറും റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ഹര്‍ജികള്‍ നിലനില്‍ക്കുന്നതല്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് തുഷാര്‍ റാവു ഗഡേലയുടെ ഉത്തരവ്. ഹര്‍ജിയില്‍ ഇടപെടാന്‍ മതിയായ കാരണങ്ങളില്ലെന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നത്. ഒക്ടോബര്‍ 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് പ്രബീര്‍ പുരകായസ്തയും അമിത് ചക്രവര്‍ത്തിയും.

അറസ്റ്റിനുള്ള കാരണം രേഖാമൂലം അറിയിച്ചിട്ടില്ലെന്ന് പ്രബീറിൻ്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നെങ്കിലും കോടതി ഹ‍ർജി തള്ളുകയായിരുന്നു. ഒരു രൂപ പോലും ചൈനയില്‍ നിന്ന് സഹായമായി ലഭിച്ചിട്ടില്ല. റിമാന്‍ഡ് നടപടികള്‍ അഭിഭാഷകനെ അറിയിച്ചില്ല. എംത്രീഎം കേസിലെ സുപ്രീം കോടതി വിധിക്ക് എതിരാണ് അറസ്റ്റ്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് അറസ്റ്റ്. റിമാന്‍ഡിലുള്ള പ്രതികളുടെ എതിര്‍പ്പ് മജിസ്‌ട്രേറ്റ് കോടതി കേട്ടില്ലെന്നും സീനിയര്‍ അഭിഭാഷകന്‍ ദയാന്‍ കൃഷ്ണന്‍ വാദിച്ചു.

അറസ്റ്റിനുള്ള കാരണങ്ങള്‍ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറുപടി നല്‍കി. കേസ് ഡയറി പരിശോധിക്കുമ്പോള്‍ കാര്യങ്ങളില്‍ വ്യക്തത വരും. നിയമത്തിന്റെ സാങ്കേതികതകള്‍ മാത്രം ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗത്തിന്റെ വാദം. എംത്രീഎം കേസിലെ വിധി ന്യൂസ് ക്ലിക് കേസിലെ അറസ്റ്റില്‍ ബാധകമല്ലെന്നുമായിരുന്നു ഡല്‍ഹി പൊലീസിന്റെ വാദം.

ന്യൂസ്ക്ലിക്കിന്റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി; പുരകായസ്തയും അമിത് ചക്രവര്‍ത്തിയും കസ്റ്റഡിയിൽ തുടരും
ചൈനീസ് ഫണ്ടിങ് ആരോപണം; ന്യൂസ്‌ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Related Stories

No stories found.
logo
Reporter Live
www.reporterlive.com