ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് ചൂട്; 11 ബിജെപി നേതാക്കള്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു
14 Nov 2022 4:51 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി ഈസ്റ്റ് മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് തിരിച്ചടി. നിരവധി ബിജെപി നേതാക്കള്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതാണ് തിരിച്ചടിയായത്.
രോഹിണി വാര്‍ഡിലെ 11 ബിജെപി നേതാക്കളാണ് ഇന്ന് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. കാരണം ബിജെപി അവരുടെ കഠിനാധ്വാനത്തെ മാനിക്കാത്തതാണ് കാരണമെന്നും മുതിര്‍ന്ന ആപ് നേതാവ് ദുര്‍ഗേഷ് പതക്ക് പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി അവര്‍ പ്രദേശത്തെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുള്ള ഓരോ പ്രശ്നങ്ങളും ഉന്നയിക്കുന്നവരാണ്. പക്ഷെ അവരെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ വാര്‍ഡ് വൈസ് പ്രസിഡന്റ് പൂജ അറോറ, മഹിളാ മോര്‍ച്ച വൈസ് പ്രസിഡന്റുമാരായ ചിത്ര ലംബ, ഭാവന ജെയിന് എന്നിവരുള്‍പ്പെടെയുള്ള നേതാക്കളാണ് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. രോഹിണി പ്രദേശത്ത് നിരന്തരം പ്രവര്‍ത്തിക്കുന്ന നേതാക്കളും പ്രവര്‍ത്തകരുമാണ് തങ്ങളോടൊപ്പം വന്നതെന്നും അതില്‍ താന്‍ അതിയായി സന്തോഷിക്കുന്നുവെന്നും ദുര്‍ഗേഷ് പതക്ക് കൂട്ടിച്ചേര്‍ത്തു.
Story Highlights: 11 BJP Leaders Join AAP at DELHI
- TAGS:
- Delhi
- BJP
- AAM ADMI PARTY