Top

'സൂപ്പർഹീറോയോക്കെ തന്നെ, അൽപ്പം റൊമാൻസുമുണ്ട്'; 'മിന്നൽ മുരളി' പുതിയ ഗാനം

മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

12 Dec 2021 7:18 AM GMT
ഫിൽമി റിപ്പോർട്ടർ

സൂപ്പർഹീറോയോക്കെ തന്നെ, അൽപ്പം റൊമാൻസുമുണ്ട്; മിന്നൽ മുരളി പുതിയ ഗാനം
X

ടൊവിനോ തോമസ് കേന്ദ്ര കഥപാത്രമാകുന്ന സൂപ്പര്‍ ഹീറോ ചിത്രം 'മിന്നല്‍ മുരളി'യുടെ പുതിയ ലിറിക്കല്‍ വീഡിയോ പുറത്ത്. 'ആരോമൽ' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. സംവിധായകന്‍ ബേസില്‍ ജോസും ടൊവിനോയും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.

മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. നിത്യ മാമനും സൂരജ് സന്തോഷും ചേർന്നാണ് ഗാനം പാടിയിരിക്കുന്നത്.

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളി 24ന് നെറ്റ്ഫഌക്‌സിലൂടെ പ്രദര്‍ശനത്തിനെത്തും. അതിന് മുമ്പ് ജിയോ മാമി ഫിലിം ഫെസ്റ്റിവലിലൂടെ ചിത്രം വേള്‍ഡ് വൈഡായി റിലീസ് ചെയ്യും. ഇന്നലെയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ബോളിവുഡ് താരവും ജിയോ മാമി ചെയര്‍പേഴ്‌സണുമായ പ്രയങ്ക ചോപ്ര നടത്തിയത്.

അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു, ഫെമിന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ജിഗര്‍തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗുരു സോമസുന്ദരവും മിന്നല്‍ മുരളിയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സമീര്‍ താഹിറാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.സംഘട്ടനരംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച വ്‌ലാഡ് റിംബര്‍ഗ് ആണ്.

കലാസംവിധാനം മനു ജഗത്.ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് . വിഎഫ്എക്‌സിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആണ്. ഗോദയ്ക്ക് ശേഷം ടൊവിനോയും ബേസില്‍ ജോസഫും ഒരുമിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം.

Next Story

Popular Stories