

ഡോളറിനെതിരെ വന്‍ നേട്ടം കൈവരിച്ച് രൂപ. 21 പൈസയുടെ നേട്ടമാണ് വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ കരസ്ഥമാക്കിയത്. 88.56 എന്ന നിലയിലാണ് നിലവില്‍ രൂപയുടെ വിനിമയം. ഇന്നലെ രൂപ ഏഴു പൈസയുടെ നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
ഓഹരി വിപണി നഷ്ടത്തിലാണ്. നിഫ്റ്റി 25,700 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. ഓട്ടോ, ഐടി, എഫ്എംസിജി, ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. കഴിഞ്ഞദിവസം ആദ്യ വ്യാപാരത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും ഇടിഞ്ഞിരിന്നു. 30 ഓഹരികളുള്ള ബിഎസ്ഇ സെന്‍സെക്‌സ് 261.39 ആണ് ഇന്നലെ കുറഞ്ഞത്.
അതേസമയം, സ്വര്‍ണവില ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 90,000ത്തിന് താഴേക്ക് സ്വര്‍ണവില വീണ്ടും എത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപ കുറഞ്ഞ് 89,800രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 11,225 രൂപ നല്‍കണം.
സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനങ്ങളും സ്വര്‍ണവിലയിലെ കുതിപ്പിന് വഴിവെച്ചിട്ടുണ്ട്. ഈ വര്‍ഷം മാസം തോറും 64 ടണ്‍ സ്വര്‍ണമാണ് സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങിയെതെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്.
Content Highlights: Rupee gains heavily stock market loses