സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില കുറയുമോ? അടിസ്ഥാന ഇറക്കുമതി വില കുറച്ച് കേന്ദ്രം

ഇറക്കുമതിയുടെ കസ്റ്റംസ് തീരുവ കണക്കാക്കാനാണ് അടിസ്ഥാന വില ഉപയോഗിക്കുന്നത്

സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില കുറയുമോ? അടിസ്ഥാന ഇറക്കുമതി വില കുറച്ച് കേന്ദ്രം
dot image

സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന ഇറക്കുമതി വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. സ്വര്‍ണ്ണത്തിന്റെ അടിസ്ഥാന ഇറക്കുമതി വില 10 ഗ്രാമിന് 42 ഡോളറും വെള്ളിക്ക് കിലോയ്ക്ക് 107 ഡോളറുമായാണ് കുറച്ചത്. ആഗോള വിപണിയില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ തുടര്‍ച്ചയായ വരുന്ന ഏറ്റക്കുറച്ചിലുകളെ നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ആഭ്യന്തര വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി വിലയേറിയ ലോഹങ്ങളുടെ അടിസ്ഥാന ഇറക്കുമതി വിലയും കുറച്ചിട്ടുണ്ട്.

ഇറക്കുമതിയുടെ കസ്റ്റംസ് തീരുവ കണക്കാക്കാനാണ് അടിസ്ഥാന വില ഉപയോഗിക്കുന്നത്. അടിസ്ഥാന വില കുറയ്ക്കുന്നത് ഇറക്കുമതിക്കാര്‍ക്ക് മേലുള്ള നികുതി ഭാരം കുറയ്ക്കുന്നതിനോടൊപ്പംആഭ്യന്തര വിപണിയില്‍ വില സ്ഥിരപ്പെടുത്താനും സഹായിക്കും. സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. നിക്ഷേപങ്ങള്‍ക്കും ആഭരണങ്ങല്‍ക്കും പ്രധാനമായും ഇന്ത്യക്കാര്‍ സ്വര്‍ണത്തെയാണ് ആശ്രയിക്കാറ്. ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത് ചൈനക്കാരാണ്. വെള്ളിയുടെ ഇറക്കുമതിക്കാരുടെ പട്ടികയില്‍ ഇന്ത്യയാണ് ഒന്നാമത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യ ഭൂരിഭാഗവും സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്നത് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നാണ്. ഇറക്കുമതിയുടെ 40 ശതമാനമാണ് ഇത്. രണ്ടാമത്തെ രാജ്യം യുഎഇയാണ്. അവിടെ നിന്നാണ് ഇന്ത്യ സ്വര്‍ണ്ണ ആവശ്യത്തിന്റെ 16 ശതമാനം ഇറക്കുമതി ചെയ്യുന്നത്. ഏകദേശം 10 ശതമാനവുമായി ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്താണ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 48 രാജ്യങ്ങളില്‍ നിന്നാണ് മഞ്ഞ ലോഹം ഇറക്കുമതി ചെയ്തത്. 2024-25 ല്‍ സ്വര്‍ണ്ണ ഇറക്കുമതി 27.3 ശതമാനം വര്‍ദ്ധിച്ച് 58 ബില്യണ്‍ യുഎസ് ഡോളറിലെത്തി.

Content Highlights: Govt cuts the base import price of gold and silver

dot image
To advertise here,contact us
dot image